വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും, ബുദ്ധിമാന്‍മാര്‍ മാറിനില്‍ക്കും; ദീപിക കാക്കറുമായുള്ള ശ്രീശാന്തിന്റെ യുദ്ധത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭാര്യ ഭുവനേശ്വരി
കൊച്ചി: (www.kvartha.com 15.02.2019) വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും, ബുദ്ധിമാന്‍മാര്‍ മാറിനില്‍ക്കും ബിഗ് ബോസ് ഷോയിലെ വിജയി ദീപിക കാക്കറുമായുള്ള ശ്രീശാന്തിന്റെ യുദ്ധത്തെ വിമര്‍ശിച്ചവര്‍ക്ക് ഭാര്യ ഭുവനേശ്വരി നല്‍കിയ മറുപടിയാണിത്.
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നിറഞ്ഞു നിന്ന മത്സരാര്‍ത്ഥിയായിരുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ ആവസാനിച്ചെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. ഷോയില്‍ വിജയിയായ ദീപിക കാക്കറിന്റെ ആരാധകര്‍ ശ്രീശാന്തിനെതിരെ സോഷ്യല്‍മീഡിയയില്‍ തുടരുന്ന അധിക്ഷേപത്തിനെതിരെ ഒടുവില്‍ രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി.
'വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും. എന്നാല്‍, ബുദ്ധിമാന്‍മാര്‍ കത്തിയെടുത്ത് ചരട് മുറിച്ച് വിഡ്ഢികളില്‍ നിന്ന് അകന്ന് നില്‍ക്കും' എന്നായിരുന്നു ഭുവനേശ്വരി ട്വീറ്റിലൂടെ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രീശാന്ത് ദീപികയെ അണ്‍ഫോളോ ചെയ്തതില്‍ നിന്നാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം.
''എന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അണ്‍ഫോളോ ചെയ്തു. അതിനാല്‍ ദീപികയെ ഞാന്‍ അണ്‍ഫോളോ ചെയ്യുന്നു. ഭാര്യയെ ബഹുമാനിക്കാത്തവരെ എനിക്ക് ബഹുമാനിക്കാനാവില്ല. ദീപികയുടെ ആരാധകര്‍ എന്റെ ഭാര്യയേയും മക്കളേയും അപമാനിക്കുന്നു.
അത് വിലക്കേണ്ടത് ദീപികയുടെ ചുമതലയാണ്. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നുമില്ല'' എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതോടെ ആരാധകര്‍ വീണ്ടും കയര്‍ത്തു. ഇതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ ട്വീറ്റ്. സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ലെന്നും ഭുവനേശ്വരി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
Keywords: Sreesanth's wife shares a new post hinting at her strained relationship with Dipika Kakar,Kochi, News, Cricket, Sports, Entertainment, Cinema, Actress, Twitter, Controversy, National.

Powered by Info News For You

Comments
Post a Comment