പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വനിതാ മന്ത്രിക്ക് നേരെ കായിക മന്ത്രിയുടെ ലൈംഗികാതിക്രമം

അഗര്‍ത്തല: (www.kvartha.com 12.02.2019) പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വനിതാ മന്ത്രിക്ക് നേരെ കായിക മന്ത്രിയുടെ ലൈംഗികാതിക്രമം. പ്രധാനമന്ത്രി നരേന്ദ്രമോഡി ത്രിപുരയില്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയാണ് വനിതാ മന്ത്രിക്ക് നേരെ ത്രിപുര കായിക വകുപ്പ് മന്ത്രിയുടെ ലൈംഗികാതിക്രമം.

കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രി സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നതിനെ തുടര്‍ന്ന് മനോജ് കാന്തിക്കെതിരെ വ്യാപകമായി പ്രതിഷേധമാണ് ഉയരുന്നത്.

On Stage With PM Modi, Tripura Minister Groped Colleague, Video Shows, Prime Minister, News, Inauguration, Minister, Video, Allegation, Politics, National

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതിനിടെ വേദിയുടെ വശത്തേക്കായി മാറി നിന്ന മനോജ് ദേബ് വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. മനോജ് ദേബിന്റെ പെരുമാറ്റത്തെ സന്ദന ചക്മ എതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വേദിയില്‍ തിരക്കൊന്നുമുണ്ടായിരുന്നില്ലെന്നും കായിക മന്ത്രി ബോധപൂര്‍വം ഇവരെ കടന്നു പിടിക്കുകയായിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ കായിക മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ രംഗത്തെത്തി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമായി വര്‍ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കായിക മന്ത്രി മനോജ് ദേബിനെ വ്യക്തിപരമായി അധിക്ഷേപിക്കാനായി പ്രതിപക്ഷം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബി.ജെ.പി നേതാവ് നബേന്ദു ബട്ടാ ചാറ്റര്‍ജി പ്രതികരിച്ചു. സംഭവത്തില്‍ വനിതാ മന്ത്രി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഇടതുമുന്നണി മനപ്പൂര്‍വം ഉയര്‍ത്തിക്കൊണ്ട് വരുന്ന അനാവശ്യ വിവാദമാണ് ഇതെന്നുമാണ് ബി.ജെ.പി നേതാവിന്റെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On Stage With PM Modi, Tripura Minister Groped Colleague, Video Shows, Prime Minister, News, Inauguration, Minister, Video, Allegation, Politics, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?