മോദിയും മമതയും നേര്‍ക്കുനേര്‍, വിജയം ആര്‍ക്കൊപ്പം? ബംഗാള്‍ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി
ന്യൂഡല്‍ഹി: (www.kvartha.com 04.02.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നേര്‍ക്കുനേര്‍ പോരാട്ടം തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇപ്പോള്‍ രംഗം കൊഴുത്തിരിക്കുകയാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
സിബിഐ പരിശോധനയെത്തുടര്‍ന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഗവര്‍ണറോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
സിബിഐ രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യഗ്രഹ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ബംഗാള്‍ പോലീസിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് അടിയന്തരമായി കേള്‍ക്കില്ലെന്നും ചൊവ്വാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mamata Banerjee, Narendra Modi, CBI, Kolkata police-CBI face-off: WB governor submits report to home ministry

Powered by Info News For You

Comments
Post a Comment