പോലീസ് സ്വമേധയാ കേസെടുത്തു; വാഹനാപകട രക്ഷാപ്രവര്‍ത്തനത്തിനിടെ പണം മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) ഒടുവില്‍ പോലീസ് സ്വമേധയാ കേസെടുത്തു. വാഹനാപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ പണം മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു. മഡിയനില്‍ കരിമ്പ് ജ്യൂസ് വില്‍പ്പന നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി വിജയകുമാറിനെ (45)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.

പൂച്ചക്കാട്ടെ മുഹമ്മദ്കുഞ്ഞിയുടെ മരണത്തിനിടയാക്കി തിങ്കളാഴ്ച മഡിയനില്‍ നടന്ന വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് 40,000 രൂപ മോഷണം പോയത്. ഇത് രക്ഷാപ്രവര്‍ത്തകരെ ഏറെനേരം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ അരമണിക്കൂര്‍ നേരത്തെ പരിശോധനക്കൊടുവിലാണ് അന്യസംസ്ഥാനക്കാരനായ കരിമ്പ് ജ്യൂസ് വില്‍പനക്കാരനായ വിജയകുമാര്‍ കച്ചവടം നിര്‍ത്തി   പോകാനൊരുങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിജയകുമാറിനെ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും മേശവലിപ്പ് പരിശോധിക്കുകയും ചെയ്തെങ്കിലും പണം കണ്ടെത്താനായില്ല.

ഒടുവില്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം മൂര്‍ച്ഛിച്ചതോടെ സമീപം കൂട്ടിയിട്ടിരുന്ന കരിമ്പുചണ്ടി നിറച്ച ചാക്ക് പരിശോധിച്ചപ്പോഴാണ് പണം അതില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടയാള്‍ക്ക് പരാതിയില്ലായിരുന്നുവെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Robbery, Vehicle, Top-Headlines, Robbery case registered by police; accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?