മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി

ആലപ്പുഴ: (www.kvartha.com 23.02.2019) മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല, മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി, എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

 എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ല. മാത്രവുമല്ല, ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടും പാര്‍ട്ടിക്കില്ല. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കു സവര്‍ണ മനോഭാവമാണ്. എന്നാല്‍ അണികള്‍ ഇതിനൊപ്പമല്ലെന്നും കോടിയേരി പറഞ്ഞു.

Kodiyeri Balakrishnan against NSS, Alappuzha, News, Politics, Criticism, Controversy, CPM, NSS, Sabarimala Temple, Religion, Video, Kodiyeri Balakrishnan, Kerala

അതേസമയം ശബരിമലയിലെ എന്‍.എസ്.എസ് നിലപാട് ലോക് സഭാ തെരഞ്ഞെടുപ്പില്‍ പ്രതികൂലമാവില്ലെന്നും എന്‍.എസ്.എസിലെ സാധാരണക്കാര്‍ സി.പി.എമ്മിന് ഒപ്പമാണെന്നും കോടിയേരി പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ രൂക്ഷവിമര്‍ശനം.

വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും കോടിയേരിയെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായത്. പിന്നീട് ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍.എസ്.എസ് ശ്രമിച്ചിട്ടുമില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം, വേണ്ടി വന്നാല്‍ എന്‍.എസ്.എസ് നേതൃത്വവുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തുമെന്നും, സമുദായ സംഘടനകളോട് ശത്രുതയില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു

എന്‍എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതു തെറ്റാണെന്നും മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. തമ്പ്രാക്കന്മാരുടെ നിലപാട് വച്ചുപുലര്‍ത്തുന്നതു കൊണ്ട് എന്‍എസ്എസുമായി ഇനി ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kodiyeri Balakrishnan against NSS, Alappuzha, News, Politics, Criticism, Controversy, CPM, NSS, Sabarimala Temple, Religion, Video, Kodiyeri Balakrishnan, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?