ബസ് ഡ്രൈവറെ തോക്കുചൂണ്ടി വെട്ടിപ്പരിക്കേല്‍പിച്ചു; നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാറുകള്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു, ആളുമാറിപ്പോയെന്ന് പിന്നാലെ വെളിപ്പെടുത്തല്‍

മഞ്ചേശ്വരം: (www.kasargodvartha.com 07.02.2019) ബസ് ഡ്രൈവറെ തോക്കുചൂണ്ടി വെട്ടിപ്പരിക്കേല്‍പിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാറുകള്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം സുങ്കതകട്ടെയില്‍ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുങ്കതകട്ടെ കളിയൂരിലെ മുഹമ്മദ് ഹനീഫിനാണ് (28) വെട്ടേറ്റത്. പരിക്കേറ്റ ഹനീഫിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലതു കൈക്ക് എട്ട് തുന്നലുണ്ട്. സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുമ്പോള്‍ രണ്ടു കാറുകളിലായെത്തിയ എട്ടംഗം സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഹനീഫ് പരാതിപ്പെട്ടു. കഞ്ചാവ് മാഫിയയാണ് അക്രമത്തിനു പിന്നിലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സംഘം ഉപേക്ഷിച്ചു പോയ കാറുകള്‍ കസ്റ്റഡിയിലെടുത്തു.

അതേസമയം അക്രമികളില്‍ ഒരാള്‍ വ്യാഴാഴ്ച രാവിലെ വിളിച്ച് ആള് മാറിപ്പോയതാണെന്നും ആശുപത്രി ചിലവുകള്‍ നല്‍കാമെന്നും അറിയിച്ചതായി ഹനീഫ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Crime, Stabbed, Bus driver attacked by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?