കേരളത്തിലെ പോലീസ് കൈകള്‍ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്ന് വി എം സുധീരന്‍

കാസര്‍കോട്: (www.kvartha.com 21.02.2019) കേരളത്തിലെ പോലീസിന് കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ശേഷം കാസര്‍കോട് ഡിസിസി ഓഫീസില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് കൈകള്‍ക്ക് കൂച്ചുവിലങ്ങുവീണതിനാല്‍ തന്നെ സാധാരണക്കാരന് നീതി കിട്ടില്ലെന്നതാണ് സ്ഥിതി. നിലവില്‍ പിടിയിലായവരില്‍ മാത്രം കുറ്റം ചുമത്തി കേസ് ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. എന്നാല്‍ ഈ കൊലപാതകത്തിനു പിന്നില്‍ വിപുലമായ ആസൂത്രണവും ഗൂഡാലോചനയും ഉണ്ട്. കാസര്‍കോട് ജില്ലക്ക് അപ്പുറം കണ്ണൂരിലും ഈ ഗൂഡാലോചന നീണ്ടുകിടക്കുന്നുണ്ട്.

സിപിഎമ്മിന്റെ കില്ലര്‍ ഗ്രൂപ്പുകളാണ് കൊലക്ക് പിന്നിലെന്നാണ് മാരകമായ മുറിവുകള്‍ കാണിക്കുന്നത്. കൊലയ്ക്ക് പ്രേരണ നടത്തിയും ഗൂഡാലോചന നടത്തിയും എല്ലാ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തവരെ കണ്ടെത്താന്‍ ഇപ്പോഴത്തെ പോലീസ് അന്വേഷണം കൊണ്ട് നടക്കില്ല. അതുകൊണ്ട് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Keywords: Kerala, kasaragod, News, V. M.Sudheeran, Police, Politics, Murder, Congress, CPM, VM Sudheeran against Police and CPM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?