യുവതിയുടെ മൃതദേഹം പുതപ്പിനുള്ളില്‍ പൊതിഞ്ഞു കരിങ്കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

ആലുവ: (www.kvartha.com 13.02.2019) യുവതിയുടെ മൃതദേഹം പുതപ്പിനുള്ളില്‍ പൊതിഞ്ഞു കരിങ്കല്ലു കെട്ടി പെരിയാറില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചൊവ്വഴ്ച വൈകുന്നേരം യുസി കോളജിനു സമീപം വിന്‍സന്‍ഷ്യന്‍ വിദ്യാഭവനു പുറകിലെ കുളിക്കടവില്‍ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. മരക്കൂട്ടത്തില്‍ തടഞ്ഞു നിന്ന മൃതദേഹത്തില്‍ നിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നില്‍ക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പോലീസെത്തി രാവിലെയോടെ മൃതദേഹം കരയ്ക്കുകയറ്റി.

രണ്ടു ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിന്. കൊലപാതകം നടത്തി കെട്ടിതാഴ്ത്തിയതാവാമെന്നു സംശയിക്കുന്നു. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപ ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Young woman's body, wrapped in bedsheets, found floating in Periyar, Aluva, News, Murder, Crime, Dead Body, Death, Police, Enquiry, Missing, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Young woman's body, wrapped in bedsheets, found floating in Periyar, Aluva, News, Murder, Crime, Dead Body, Death, Police, Enquiry, Missing, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?