കല്യോട്ടെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; പ്രതിഷേധത്തിന് കരുത്തേകാന്‍ സ്ത്രീകളും

കാസര്‍കോട്: (www.kvartha.com 23.02.2019) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് കലുഷിതമായ കാസര്‍കോട് കല്ല്യോട്ട് സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. സി.പി.എം അനുഭാവികളുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു. ഇതു സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ സംഘമായിരുന്നു എത്തിയത്. പ്രതിഷേധവുമായി റോഡിന് കുറുകെ കിടന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാക്കളെ ചിലര്‍ അസഭ്യം പറയുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.

Huge protest at leaders who came to visit vandalised houses of CPM members in Kasaragod, Kasaragod, News, Politics, Trending, Congress, CPM, Murder, Crime, Criminal Case, Protesters, Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സി.പി.എം നേതാക്കള്‍ വരേണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. സി.പി.എം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയ പ്രദേശത്തുനിന്ന് അരകിലോമീറ്റര്‍ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്.

അതേസമയം, പ്രദേശത്തെത്തിയ കരുണാകരന്‍ എം.പി കേസില്‍ കുറ്റമാരോപിക്കപ്പെട്ടയാളുടെ വീടുകളുടക്കം സന്ദര്‍ശിച്ചു. കൊലപാതകക്കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകന്‍ ഗിജിന്‍ കേസില്‍ പ്രതിയുമാണ്. ഇവരുടെ വീടുകള്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദര്‍ശിച്ചു. ഒടുവില്‍ സന്ദര്‍ശനത്തിനുശേഷം നേതാക്കള്‍ മടങ്ങുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Huge protest at leaders who came to visit vandalised houses of CPM members in Kasaragod, Kasaragod, News, Politics, Trending, Congress, CPM, Murder, Crime, Criminal Case, Protesters, Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?