ബിജെപിയെ പോലെ നാമജപം നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടല്ല തനിക്കെന്നും കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: (www.kvartha.com 04.02.2019) ബിജെപിയെ പോലെ നാമജപം നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീഷന്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സതീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ട്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പുറകേ പോകരുതെന്നാണ് തന്റെ നിലപാട്. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്ന അഭിപ്രായമുള്ള ഒരുപാട് പേര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ച ചെയ്ത ശേഷമാണ് ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് പറഞ്ഞത്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാന്‍ അനുവദിച്ചു. ബിജെപി ഈ വിഷയം ആളിക്കത്തിക്കുമെന്ന കാര്യം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ സമത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വം. താനും ഇതേ നിലപാടുകാരനാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും സമൂഹത്തില്‍ വര്‍ഗീയതയുണ്ടാക്കുകയെന്ന ബിജെപിയുടെ രഹസ്യ അജണ്ടയ്ക്ക് വെള്ളവും വളവും കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ബിജെപിയുടെ മുതലെടുപ്പ് തടയാനാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ നിലപാടെടുത്തതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Congress, BJP, Sabarimala, Sabarimala Temple, News, Trending, V D Satheeshan MLA on Sabarimala SC verdict

Powered by Info News For You

Comments
Post a Comment