ഹൃദയം തുറന്ന് നാരായണന്‍ മാഷ് പറയുന്നു; മരിക്കും വരെ എന്റെ രണ്ട് ദിവസ വേതനം അശരണര്‍ക്ക്
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.02.2019) കേരളം കാണണം കരുണയുള്ള ഈ അധ്യാപകന്റെ സ്‌നേഹസ്പര്‍ശം. കാഞ്ഞങ്ങാട് നഗരസഭയിലെ അശരണരായ രോഗികളുടെ ചികിത്സാ ചിലവിലേക്കായി തന്റെ ജീവനുള്ള കാലം വരെ രണ്ട് ദിവസത്തെ വേതനം വാഗ്ദാനം ചെയ്ത് സ്‌നേഹമാതൃക കൈരളിക്ക് പകര്‍ത്തുകയാണ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ കൊടക്കാട് നാരായണന്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനക്ക് മുമ്പെ തന്നെ ഒരു മാസത്തെ ശമ്പളവും സര്‍വീസ് അവസാനിക്കുന്നതു വരെ രണ്ട് ദിവസത്തെ ശമ്പളം മാസം തോറും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന് മാതൃകയായി മാറിയ ഇദ്ദേഹം കഴിഞ്ഞ അര്‍ബുദ ദിനത്തില്‍ സ്‌കൂള്‍ മുറ്റത്തെത്തിയ രോഗം പിടിമുറുക്കിയ അമ്മയെ കണ്ടപ്പോഴാണ് തന്റെ തീരുമാനം യാഥാര്‍ഥ്യമാക്കിയത്.
സര്‍വീസ് അവസാനിക്കുന്നതു വരെ രണ്ടു ദിവസത്തെ ശമ്പളവും റിട്ടയര്‍ ചെയ്താല്‍ പെന്‍ഷന്‍ തുകയില്‍ നിന്ന് രണ്ടു ദിവസത്തെ വരുമാനവും അര്‍ഹരായ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനാണ് കൊടക്കാട് മാഷിന്റെ തീരുമാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാട്ടുന്ന കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന് കൊടക്കാട് മാഷ് തന്റെ ജനുവരി മാസത്തെ രണ്ടു ദിവസത്തെ ശമ്പള തുകയായ അയ്യായിരത്തി അഞ്ഞൂറ് രൂപ കൈമാറി. നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് അപ്പോള്‍ തന്നെ എട്ടാം വാര്‍ഡില്‍ നെല്ലിക്കാട്ട് ക്രിസ്ത്യന്‍ കോളനിയില്‍ താമസിക്കുന്ന അന്നമ്മ ഏലിയാസിന് തുക കൈമാറി.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍ (വികസനം), ഗംഗാ രാധാകൃഷ്ണന്‍ (ക്ഷേമകാര്യം), മഹ് മൂദ് മുറിയനാവി (വിദ്യാഭ്യാസം), എം.പി ജാഫര്‍ (ആരോഗ്യം), കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി, സി കെ വത്സലന്‍, സന്തോഷ് കുശാല്‍ നഗര്‍, ബല്‍രാജ് നായക്, കെ ലത, എ.ഡി ലത, എച്ച് ആര്‍. സുകന്യ, എച്ച് ആര്‍ ശ്രീധരന്‍, വിജയാ മുകുന്ദ്, കെ.കെ. ഗീത, കെ രതീഷ്, ടി കെ സുമയ്യ, കെ ടി വാസന്തി, എം രമണി, സവിത കുമാരി, കെ സാവിത്രി, മീര ടീച്ചര്‍, ടി കെ പ്രഭാകരന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി രതീഷ് കാലിക്കടവ്, വേണു പെരളം പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Teacher, Kodakkad Narayanan Master decided to donate 2 days salary for poor every month
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment