അനധികൃത പണപ്പിരിവും ഇല്ലാത്ത കാര്യത്തിന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കലും; ബി ജെ പി ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: (www.kvartha.com 07.02.2019) അനധികൃത പണപ്പിരിവും ഇല്ലാത്ത കാര്യത്തിന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതും ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഘടകത്തില്‍ ഭിന്നിപ്പിന് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്.
Keywords: BJP inside party clashes for withdrawing money from bank, Thiruvananthapuram, News, Politics, Bank, Banking, Report, Election, Allegation, Leaders.
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ഒരു ബാങ്കിലെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ട്രഷററും വി.മുരളീധരന്‍ വിഭാഗക്കാരനായ നേതാവിനെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റി കത്ത് നല്‍കിയതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ഇതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ബി.ജെ.പി കാത്തിരിക്കുന്ന തിരുവനന്തപുരത്ത് വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണത്തിന്റെ കണക്ക് നല്‍കാത്തതിനെ ട്രഷറര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ ട്രഷററെ മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ജില്ലാ കോര്‍കമ്മിറ്റി അതിന് അനുവദിച്ചില്ല. ജില്ലാ പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി എന്നിവരെക്കൂടാതെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളും മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാരും ചേര്‍ന്നതാണ് ജില്ലാ കോര്‍ ടീം.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളില്‍ കൂടുതലും വി.മുരളീധരന്‍ അനുകൂലികളായിരുന്നതിനാല്‍ ട്രഷററെ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം മാത്രം നല്‍കി ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളെ മാറ്റി കത്ത് നല്‍കുകയായിരുന്നു. സാധാരണ ഗതിയില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ മാറ്റുമ്പോള്‍ അവരുടെ കൂടി ഒപ്പ് നല്‍കാറുണ്ട് . ഇത് കൂടാതെയാണ് കത്ത് നല്‍കിയതെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണത്തിന്റെ കണക്ക് നല്‍കാത്തതിനെ ട്രഷറര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ ട്രഷററെ മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ജില്ലാ കോര്‍കമ്മിറ്റി അതിന് അനുവദിച്ചില്ല. ജില്ലാ പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി എന്നിവരെക്കൂടാതെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളും മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാരും ചേര്‍ന്നതാണ് ജില്ലാ കോര്‍ ടീം.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളില്‍ കൂടുതലും വി.മുരളീധരന്‍ അനുകൂലികളായിരുന്നതിനാല്‍ ട്രഷററെ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം മാത്രം നല്‍കി ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളെ മാറ്റി കത്ത് നല്‍കുകയായിരുന്നു. സാധാരണ ഗതിയില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ മാറ്റുമ്പോള്‍ അവരുടെ കൂടി ഒപ്പ് നല്‍കാറുണ്ട് . ഇത് കൂടാതെയാണ് കത്ത് നല്‍കിയതെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP inside party clashes for withdrawing money from bank, Thiruvananthapuram, News, Politics, Bank, Banking, Report, Election, Allegation, Leaders.
Powered by Info News For You

Comments
Post a Comment