പശ്ചിമബംഗാളില്‍ കാണാതായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടനിലയില്‍; കൊലയ്ക്ക് പിന്നില്‍ ബി ജെ പിയെന്ന് ആരോപണം

കൊല്‍ക്കത്ത: (www.kvartha.com 12.02.2019) പശ്ചിമബംഗാളില്‍ കാണാതായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനായ റിതേഷ് റോയി(45)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഏഴു മുതലാണ് ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മരിഷ്ദാ സ്വദേശിയായ റിതേഷ് റോയിയെ കാണാതാവുന്നത്.

ഹൂഗ്ലിയിലെ ദാദ്പ്പൂര്‍ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു കുറ്റിക്കാട്ടിലാണ് റിതേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റോയിയുടെ തൊണ്ടയിലും കണ്ണിലും ബാഹ്യമായ പരിക്കുകള്‍ ഉണ്ട്.

Trinamool Leader, Missing Since Days, Found Dead In West Bengal, Kolkota, News, Politics, Murder, Crime, Criminal Case, Police, BJP, Allegation, National

അതേസമയം, ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ ബിജെപിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന അക്രമികള്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി സുബേന്ദു അധികാരി പറഞ്ഞു.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് ബിശ്വാസ് കഴിഞ്ഞ ആഴ്ചയാണ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയോടനുബന്ധിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു ബിശ്വാസിന് വെടിയേറ്റത്. തുടര്‍ന്ന് ബിജെപി നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.


Keywords: Trinamool Leader, Missing Since Days, Found Dead In West Bengal, Kolkota, News, Politics, Murder, Crime, Criminal Case, Police, BJP, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?