പിതാവിന്റെ കുഴിമാടത്തില്‍ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയിലെ തീ പടര്‍ന്ന് മകള്‍ പൊള്ളലേറ്റ് മരിച്ചു

വരാപ്പുഴ: (www.kvartha.com 26.02.2019) പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മയോടൊപ്പം കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ മകള്‍ പൊള്ളലേറ്റ് മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍ ശീതള്‍ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതിനിടെ കുഴിമാടത്തില്‍ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയില്‍ നിന്ന് ഉടുപ്പിലേക്കു തീ പടര്‍ന്നു.

അമ്മയും നാട്ടുകാരും ചേര്‍ന്നു പെട്ടെന്ന് അണച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരച്ചു. സംസ്‌കാരം നടത്തി. സഹോദരന്‍ അങ്കണവാടി വിദ്യാര്‍ഥി ആബേല്‍.

 6 year old girl who dead in fire accident, Kochi, News, Kerala, Death, Daughter, Fire, hospital, Treatment, Student, Father

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 6 year old girl who dead in fire accident, Kochi, News, Kerala, Death, Daughter, Fire, hospital, Treatment, Student, Father.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?