പ്രിയങ്കയെ ഇനി തടയാന്‍ ബി ജെ പിക്ക് പോലും കഴിയില്ല; പിന്നെയല്ലേ മായാവതിയും അഖിലേഷും; ബി ജെ പിയില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക്; മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി എം എല്‍ എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലക്‌നൗ: (www.kvartha.com 15.02.2019) കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കയെ ഇനി തടയാന്‍ ബി ജെ പിക്ക് പോലും കഴിയില്ല. നേരത്തെ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ് പി ബി എസ് പി കക്ഷികള്‍ മതേതര സഖ്യമുണ്ടാക്കിയെങ്കിലും പ്രിയങ്ക വന്നതോടെ സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും തങ്ങളുടെ വോട്ട് ബാങ്ക് ചോര്‍ന്നുപോകുമോ എന്ന ആശങ്കയിലാണ്.
പ്രിയങ്ക വന്നതോടെ കോണ്‍ഗ്രസിനേയും സഖ്യത്തില്‍ ചേര്‍ക്കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. 18 സീറ്റുവരെ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് അഖിലേഷ് വാഗ്ദാനം ചെയ്തത് എന്നാണ് വിവരം. ഇതുവരെ ഈ സഖ്യത്തില്‍ ചേരുന്ന കാര്യം കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ല.
യു പിയിലെ 80 സീറ്റിലും ഒറ്റയ്ക്കും സമാന ചിന്താഗതിയുള്ള കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കാനുമാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. വരും ദിവസങ്ങളിലും ബി ജെ പിയിലും മറ്റ് കക്ഷികളില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് യു പി കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
അതിനിടെ യുപിയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പ്രിയങ്ക ഗാന്ധി മുന്നേറുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശിലെ പ്രബല ശക്തിയാക്കുകയും അധികാരത്തില്‍ എത്തിക്കുക എന്നതുമാണ് പ്രിയങ്കയ്ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന പ്രധാന ദൗത്യം.
സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. മഹാന്‍ദള്‍ എന്ന കക്ഷി കോണ്‍ഗ്രസിന് ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് അവരുടെ സിറ്റിങ് എംഎല്‍എയേയും പ്രിയങ്ക കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ മീറാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ അവ്താര്‍ സിങാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ എത്തി രണ്ടാം നാളിലാണ് അവ്താര്‍ കോണ്‍ഗ്രസില്‍ എത്തുന്നത് എന്നാണ് ശ്രദ്ധേയം.
പ്രിയങ്ക ഗാന്ധിയും സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അവ്താര്‍ സിംഗിന്റെ കോണ്‍ഗ്രസ് പ്രവേശനം. പ്രിയങ്കയുടെ ലഖ്‌നൗവിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അവ്താര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
നാല് തവണ ലോക്‌സഭാംഗമായിട്ടുള്ള അവതാര്‍ സിംഗ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും സ്വാധീനമുള്ള ഗുജ്ജര്‍ വിഭാഗത്തിലെ അറിയപ്പെടുന്ന നേതാവാണ്. കാലങ്ങളായി ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ് ഗുജ്ജര്‍ സമുദായം.
അവ്താര്‍ സിംഗിന്റെ വരവോടെ ഗുജ്ജര്‍ സമുദായത്തിന്റെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്. ഫരീദാബാദ് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംപിയായ അവതാര്‍ സിംഗ് മീററ്റ് മണ്ഡലത്തില്‍ നിന്നാണ് ഒരുതവണ വിജയിച്ചത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫരീദാബാദില്‍ നിന്ന് പരാജയപ്പെട്ട അവതാര്‍ സിഗ് ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. ബിജെപി ടിക്കറ്റില്‍ മീരാപൂരില്‍ വിജയിച്ച അവ്താര്‍ സിങ് കുറച്ചു നാളായി പാര്‍ട്ടിയുമായി അകന്നു കഴിയുകയായിരുന്നു. മഹാന്‍ദള്‍ ഭൂരിപക്ഷമുള്ള ഒബിസി പാര്‍ട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ വാര്‍ത്തയാണ് അവ്താര്‍ സിംഗിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്.
Keywords: After Roping in OBC Party, Congress Announces Alliance with UP’s BJP MLA Avtar Singh Bhadana, Congress, Lok Sabha, News, Trending, BSP, BJP, Priyanka Gandhi, National.

അതിനിടെ മുന്‍ കേന്ദ്രമന്ത്രിയായ രാംലാല്‍ രാഹിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശക്യ, മൗര്യ , കുശവ സമുദായങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയായ മഹാന്‍ ദള്‍ കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസുമായി സഹരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാന്‍ദള്‍ പാര്‍ട്ടി അധ്യക്ഷന്‍ കേശവ് ദേവ് മൗര്യയും അനുയായികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായത്.
കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ മാത്രമാണ് പിന്നോക്ക സമുദായങ്ങള്‍ക്ക് ഗുണമുണ്ടാകുക എന്നാണ് കേശവ് മൗര്യ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. എസ്പിയും ബിഎസ്പിയും അവരുടെ മാത്രം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന കേശവ് മൗര്യ വ്യക്തമാക്കി.
അതേസമയം ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ അടുത്ത ദിവസം പാര്‍ട്ടിയില്‍ ചേരുന്നേക്കുമെന്ന സൂചനയും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നുണ്ട്. മായാവതിയുടെ വിശ്വസ്തരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അടുത്ത ദിവസം തന്നെ പ്രിയങ്ക ഗാന്ധിയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ മാത്രമാണ് പിന്നോക്ക സമുദായങ്ങള്‍ക്ക് ഗുണമുണ്ടാകുക എന്നാണ് കേശവ് മൗര്യ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. എസ്പിയും ബിഎസ്പിയും അവരുടെ മാത്രം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന കേശവ് മൗര്യ വ്യക്തമാക്കി.
അതേസമയം ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ അടുത്ത ദിവസം പാര്‍ട്ടിയില്‍ ചേരുന്നേക്കുമെന്ന സൂചനയും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നുണ്ട്. മായാവതിയുടെ വിശ്വസ്തരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അടുത്ത ദിവസം തന്നെ പ്രിയങ്ക ഗാന്ധിയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: After Roping in OBC Party, Congress Announces Alliance with UP’s BJP MLA Avtar Singh Bhadana, Congress, Lok Sabha, News, Trending, BSP, BJP, Priyanka Gandhi, National.
Powered by Info News For You

Comments
Post a Comment