കാസര്‍കോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാസര്‍കോട്: (www.kasargodvartha.com 26.02.2019) പെരിയ ജവഹര്‍ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിക്കുകയും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഡോ ധനേഷിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം സ്ഥലത്ത്  ക്യാമ്പ് ചെയ്തു വരുന്നു. സംഘത്തില്‍ വനിതാ ഡോക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജെ എച്ച് ഐ, സ്റ്റാഫ് നഴ്സ്, ഫിസിഷ്യന്‍ എന്നിവരുടെ സേവനവും ലഭ്യമാണ്.

രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള കാര്യക്ഷമമായ ഇടപെടല്‍ മൂലം പുതിയതായി ഒരു പനി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗലക്ഷണങ്ങള്‍ പ്രകടമായ 129 കേസുകളില്‍ 75 പേര്‍ പരിപൂര്‍ണമായും സുഖം പ്രാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ് കുമാര്‍ അറിയിച്ചു. ജില്ലാ സര്‍വെലന്‍സ് ഓഫീസര്‍ ഡോ. മനോജ് കുമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Fever, Top-Headlines, H1N1 resistance activities increased in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?