യുവാവിനെ കല്ലു കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍; കാരണം പൂര്‍വ്വ വൈരാഗ്യം മൂലമുള്ള കുടിപ്പക

ആദൂര്‍: (www.kasargodvartha.com 08.02.2019) വെള്ളക്കാനം സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ കല്ലുകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. അഡൂര്‍ വെള്ളക്കാനയിലെ മാവിനടിയിലെ ഗണപ്പയെ (35)യാണ് കേസ് അന്വേഷിക്കുന്ന ആദൂര്‍ സി ഐ എം എ മാത്യു, എസ് ഐ നിധിന്‍ ജോയ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. അഡൂര്‍ കാട്ടിപ്പജ്ജെയിലെ ചിതാനന്ദനാണ് (40) കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ചിതാനന്ദയുടെ മൃതദേഹം വനപ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. രക്തക്കറ പുരണ്ട രണ്ട് കല്ലുകളും രണ്ട് തോര്‍ത്തു മുണ്ടുകളും ചെരിപ്പും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ചിതാനന്ദന്റെ കൊലപാതകത്തിനു കാരണം പൂര്‍വ്വ വൈരാഗ്യം മൂലമുള്ള കുടിപ്പകയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അയല്‍ക്കാരനായ ഗണപ്പയും ചിതാന്ദനും തമ്മില്‍ പൂര്‍വ്വ വൈരാഗ്യം നിലനില്‍ക്കുന്നുണ്ട്. ഗണപ്പയുടെ കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷണം പോകുന്നതും തോട്ടത്തില്‍ നിന്ന് ചിതാനന്ദനും സുഹൃത്തുക്കളും മദ്യപിക്കുകയും ഇതിന്റെ കുപ്പിയും അവശിഷ്ടങ്ങളും അവിടെ ഉപേക്ഷിച്ച് പോകുന്നതും പതിവായിരുന്നു.

ഗണപ്പയുടെ പിതാവ് ഇത് ചോദ്യം ചെയ്യുകയും ഇതിന്റെ പേരില്‍ ഗണപ്പയും ചിതാനന്ദയും തമ്മില്‍ കൈയ്യേറ്റവും നടന്നിരുന്നു. ബുധനാഴ്ച വൈകിട്ട് ഗണപ്പ വനത്തിനകത്തെ ഒരു വാറ്റു കേന്ദ്രത്തില്‍ പോയി മദ്യപിച്ച് മടങ്ങുന്നതിനിടെ ചിതാനന്ദനെ വെള്ളക്കാനയില്‍ മദ്യപിച്ച് മദോന്മത്തനായി കാണുകയും ചെയ്തു. ഗണപ്പ ചിതാനന്ദനെ അടി കൊടുത്തു. അടിയേറ്റ ചിതാനന്ദ ഗണപ്പയുടെ ഇരുകാലുകളും വലിച്ച് താഴെയിട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പിടിവലിയും അടിപിടിയും നടന്നിരുന്നു. ഇതിനിടയില്‍ ചിതാനന്ദയുടെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. പിന്നീട് കല്ലെടുത്ത് തലയ്ക്കും മുഖത്തും അടിക്കുകയും ചെയ്തുവെന്നും മരണം നടന്നുവെന്ന് ഉറപ്പിച്ച ശേഷമാണ് ഗണപ്പ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

യുവാവിന്റെ കൊലപാതകം നടന്ന വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രദീപ് കുമാറും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലും കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്. പരേതനായ കുഞ്ഞപ്പ നായകിന്റെയും വേദാവതിയുടെയും മകനാണ് ചിതാനന്ദ. അവിവാഹിതനാണ്. എം കെ മോഹനന്‍, നാഗവേണി എന്നിവര്‍ സഹോദരങ്ങളാണ്.

Related News:
സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് മുഖത്ത് കല്ലുകൊണ്ട് കുത്തിയ ശേഷം; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Youth, case, Murder case; Accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?