ഉമ്മന്‍ ചാണ്ടിയും പി.കെ ഫിറോസും കൃപേഷിന്റെയും ശരതിന്റെയും വീട് സന്ദര്‍ശിച്ചു


കാസര്‍കോട് (www.evisionnews.co): കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും അന്ത്യനിദ്രയുറങ്ങുന്ന സ്ഥലം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന്റെ അവസാന ഇരകളായ ഇരുവരുടെയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ഫിറോസും മറ്റു നേതാക്കളും എത്തിയത്. 

ചാണ്ടി ഉമ്മന്‍, പാണക്കാട് ഫൈസല്‍ ബാഫഖി തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, സി. ബാലകൃഷ്ണന്‍ പെരിയ, സാജിദ് മൗവ്വല്‍ തുടങ്ങിയ നിരവധി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം വീടുകളില്‍ സന്ദര്‍ശിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?