ശബരിമല: കുംഭമാസ പൂജയ്ക്കും നിരോധനാജ്ഞ വേണമെന്ന് പോലീസ്
പത്തനംതിട്ട:(www.kvartha.com 11/02/2019) കുംഭമാസ പൂജയ്ക്കും ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പോലീസ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. കുംഭമാസ പൂജയ്ക്കായി ചൊവ്വാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. 17 വരെ ദര്‍ശനം ഉണ്ടാകും.
എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി പറയുന്നത് മാറ്റിയ സാഹചര്യത്തില്‍ കുംഭമാസ പൂജാവേളയിലും സന്നിധാനത്ത് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, District Collector, Police, Sabarimala, Trending, Supreme Court of India, Sabarimala: 144 needed by police

Powered by Info News For You

Comments
Post a Comment