ഒഞ്ചിയത്തെ മണ്ണില്‍ വീണ്ടും കാലിടറി സി പി എം; ഉപതെരഞ്ഞെടുപ്പില്‍ ആര്‍ എം പിയുടെ തേരോട്ടം
കോഴിക്കോട് : (www.kvartha.com 15.02.2019) ഒഞ്ചിയത്തെ മണ്ണില്‍ വീണ്ടും കാലിടറി സി പി എം. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.ശ്രീജിത്തിന് വമ്പന്‍ വിജയം. ഇവിടെ 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ രാജാറാം തൈപ്പള്ളിയെ ആര്‍.എം.പി തോല്‍പിച്ചത്.
കേവലം ഒരു പഞ്ചായത്തിലെ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സി.പി.എം വന്‍ പ്രാധാന്യമാണ് നല്‍കിയിരുന്നത്. സംസ്ഥാന നേതാക്കളടക്കം പ്രചാരണ പരിപാടികള്‍ക്കായി എത്തുകയും ചെയ്തിരുന്നു. കൂടാതെ അഭിമാന പോരാട്ടം ലക്ഷ്യം വച്ചാണ് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജാറാം തൈപ്പളളിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്.
പഞ്ചായത്തംഗമായിരുന്ന എ.ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആര്‍എംപിയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് വിജയമെന്ന് ആര്‍.എം.പി നേതാവ് എന്‍. വേണു അഭിപ്രായപ്പെട്ടു.
Keywords: R M P wins Onchiyum by election, Kozhikode, News, Politics, CPM, LDF, Kerala.

Powered by Info News For You

Comments
Post a Comment