പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വയനാട്: (www.kvartha.com 05.02.2019) പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.സി.സി മുന്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോര്‍ജ് പോലീസില്‍ കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് ജോര്‍ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജനുവരി 29നാണ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ബത്തേരി പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

 Cong leader George surrenders before police in Child Abuse case, Molestation, Congress, Leader, Arrest, Police, Crime, Criminal Case, Politics, Suspension, Complaint, Minor girls, Kerala.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനു പോക്‌സോ നിയമപ്രകാരവും ആദിവാസി പീഡനത്തിന് എസ്എംഎസ് പ്രകാരവും മാനഭംഗത്തിനുമാണ് കേസ്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ രക്ഷിതാക്കളോടൊത്ത് ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു.

മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. പണിയ വിഭാഗത്തില്‍പെട്ട പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഇതിനിടെ പെണ്‍കുട്ടിയും ഒ.എം. ജോര്‍ജും തമ്മിലുള്ളതെന്നു പറയുന്ന ഫോണ്‍ സംഭാഷണം കുട്ടിയുടെ മാതാപിതാക്കള്‍ കേള്‍ക്കുകയും ഇത് ചോദ്യം ചെയ്തതോടെ കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് ചില യു.ഡി.എഫ് നേതാക്കളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ചിലര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അവരെത്തി കുട്ടിയോടു വിവരങ്ങള്‍ തിരക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു ബത്തേരി പോലീസ് പെണ്‍കുട്ടിയില്‍നിന്നും മാതാപിതാക്കളില്‍നിന്നും മൊഴിയെടുത്തു. കല്‍പറ്റ ഗവ. ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ലൈംഗിക അതിക്രമം ഉണ്ടെന്നാണു പെണ്‍കുട്ടി മൊഴി നല്‍കിയത്. കൃഷിയിടത്തിലും ആളില്ലാത്ത സമയത്ത് ജോര്‍ജിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും ഇയാള്‍ പീഡിപ്പിച്ചതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പീഡനാരോപണത്തെ തുടര്‍ന്ന് ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ജോര്‍ജ് നിലവില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റാണ്.


Keywords: Cong leader George surrenders before police in Child Abuse case, Molestation, Congress, Leader, Arrest, Police, Crime, Criminal Case, Politics, Suspension, Complaint, Minor girls, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?