അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ വേണ്ടെന്ന ഹര്‍ജി ചൊവ്വാഴ്ച തലശ്ശേരി കോടതിയില്‍

തലശ്ശേരി: (www.kvartha.com 19.02.2019) അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തലശ്ശേരിയില്‍ നിന്നും മാറ്റി കണ്ണൂരിന് പുറത്തെ ഏതെങ്കിലും കോടതിയില്‍ നടത്തണമെന്ന ആവശ്യം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തലശ്ശേരി സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. വിചാരണ ഏത് കോടതിയില്‍ വേണം എന്ന് തീരുമാനിക്കലാണ് ആദ്യ നടപടി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിക്കും.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതിനാല്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്റെ പൂര്‍ണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയില്‍ നടത്തണമെന്നും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.

ഇരുകൂട്ടര്‍ക്കും എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള അവസരം കോടതി നല്‍കിയിരുന്നു. പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ചൊവ്വാഴ്ച ഹാജരാകും. കഴിഞ്ഞ തവണ പി ജയരാജന്‍ ഹാജരാകാതെ അവധി അപേക്ഷ നല്‍കിയിരുന്നു. വിചാരണ എറണാകുളത്തേക്ക് മാറ്റിയാല്‍ പ്രതിഭാഗത്തിന് അത് വലിയ തിരിച്ചടിയാകും.

Kerala, Kochi, Thalassery, Kannur, Shukur murder, Murder, Case, Politics, P Jayarajan, CPM, Ariyil Shukoor murder case: petition will be considered on Tuesday

Keywords: Kerala, Kochi, Thalassery, Kannur, Shukur murder, Murder, Case, Politics, P Jayarajan, CPM, Ariyil Shukoor murder case: petition will be considered on Tuesday 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?