വനിതാ ഡോക്ടറെ ബന്ദിയാക്കി പൊട്ടിയ മദ്യക്കുപ്പി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും എഴുപതിനായിരം രൂപയും കവര്‍ന്നു

ആലുവ: (www.kvartha.com 16.02.2019) ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി പൊട്ടിയ മദ്യക്കുപ്പി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും എഴുപതിനായിരം രൂപയും കവര്‍ന്നു. മലയാളികളായ രണ്ട് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുടമ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

നിക്കര്‍ മാത്രം ധരിച്ച മുഖം മൂടിയിട്ട രണ്ട് പേരാണ് അത്താണി കെ.എസ്.ഇ.ബി ക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആദ്യം വീടു മുഴുവന്‍ പരിശോധന നടത്തി പണം കവര്‍ന്നു.

100 sovereigns and rs 70 000 were robbed in aluva, Aluva, News, Kerala, Robbery, Case, Doctor, Home, Gold, Ornaments, Police, Case, Enquiry

പിന്നീട് ഉറങ്ങുകയായിരുന്ന വനിതാഡോക്ടറുടെ മുറിയില്‍ കടന്നു. മദ്യകുപ്പി പൊട്ടിച്ച് കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്തു.

ആകെ നൂറ് പവനോളം നഷ്ടപ്പെട്ടു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ വിവാഹാവശ്യത്തിനായി കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്ന വീട്ടിലേക്ക് കൊണ്ടുവന്നത് . ഭര്‍ത്താവ് വിദേശത്തും മകന്‍ നാവിക സേനയിലുമായതിനാല്‍ വനിതാ ഡോക്ടര്‍ തനിച്ചായിരുന്നു താമസം .

മോഷ്ടാക്കള്‍ വീടുവിട്ട ഉടനെ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കള്‍ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടില്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

റൂറല്‍ എസ്.പി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ മറ്റൊരു വീട്ടില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുപ്പതോളം പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 100 sovereigns and rs 70 000 were robbed in aluva, Aluva, News, Kerala, Robbery, Case, Doctor, Home, Gold, Ornaments, Police, Case, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?