പെരിയയില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ക്കും കടക്കും നേരെ തീവെപ്പും അക്രമവും

പെരിയ: (www.kasargodvartha.com 18.02.2019) കൊലപാതകത്തെതുടര്‍ന്ന് ഞായറാഴ്ച രാത്രിയും തിങ്കളാഴ് വൈകുന്നേരവുമായി കല്യോട്ട് ടൗണില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബിനും സി പി എം പ്രവര്‍ത്തകരുടെ കടകള്‍ക്കും നേരെ വ്യാപക അക്രമം. ഞായറാഴ്ച രാത്രി എ കെ ജി ക്ലബിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി മേശകളും കസേരകളും തീയിട്ടു നശിപ്പിച്ചു. ക്ലബിന്റെ കതകുകളും ഫാനുകളും വയറിംഗും പൂര്‍ണമായി കത്തിനശിച്ചനിലയിലാണ്.
Periya, Murder-case, Clash, Attack, Club, Shop, Kasaragod, Congress, CPM, CLash in Periya; club and office attacked

തിങ്കളാഴ്ച വൈകുന്നേരത്തോടെ വീണ്ടും ഈ കെട്ടിടത്തിനു തീയിട്ടു. കല്യോട്ടെ വത്സരാജന്റെ പലചരക്കുകടയും തീവെച്ചുനശിപ്പിച്ചിട്ടുണ്ട്. വത്സരാജന്റെ സഹോദരന്‍ ജയരാജന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ കോള്‍ഡ് ഹൗസ് എന്ന കൂള്‍ബാര്‍ ഞായറാഴ്ച രാത്രി പൂര്‍ണമായും അടിച്ചുതകര്‍ത്തിരുന്നു. ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന സംഘം അതിനുള്ളിലെ ഫ്രീസറും വെയിംഗ് മെഷീനും ട്രേകളും സോഡാകുപ്പികളും പഴവര്‍ഗങ്ങളും പുറത്തേയ്‌ക്കെറിഞ്ഞുടച്ചു. ഇവിടെ നിന്നെടുത്ത സോഡാകുപ്പികള്‍ മെയിന്‍ റോഡില്‍ എറിഞ്ഞുടച്ചതോടെ റോഡ് മുഴുവന്‍ കുപ്പിച്ചില്ലുകള്‍ കൊണ്ട് നിറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, Murder-case, Clash, Attack, Club, Shop, Kasaragod, Congress, CPM, Clash in Periya; club and office attacked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?