കന്നിയാത്രയില്‍ തന്നെ പണിമുടക്കി കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്; ചതിച്ചത് ട്രാഫിക് ബ്ലോക്കെന്ന് കണ്ടക്ടര്‍
എറണാകുളം: (www.kvartha.com 25.02.2019) കന്നിയാത്രയില്‍ തന്നെ പണിമുടക്കി കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്. ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് കന്നിയോട്ടം കട്ടപ്പുറത്താക്കിയത്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട എസി ഇലക്ട്രിക് ബസ് ചേര്‍ത്തലയിലെത്തിയപ്പോഴാണ് ചാര്‍ജ് തീര്‍ന്നത്. എന്നാല്‍ ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ദീര്‍ഘദൂര സര്‍വീസ് നടത്തും മുന്‍പു വേണ്ടത്ര പഠനങ്ങള്‍ നടത്തിയിരുന്നില്ലെന്നാണു പരാതി. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംഗ്ഷനുകള്‍ കടന്നു പോകുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുമെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇലക്ട്രിക് ബസ് സര്‍വീസുകളാണ് തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കെന്ന് ബസിലെ കണ്ടക്ടര്‍ ഫാത്ത്വിമ പറയുന്നു. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നുവെന്നും ഫാത്ത്വിമ പറയുന്നു.
യാത്രക്കാര്‍ക്ക് ആദ്യയാത്രയില്‍ തന്നെ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ മറ്റ് ബസുകളില്‍ യാത്രക്കാരെ കയറ്റി വിടാന്‍ സാധിച്ചെന്നും പറഞ്ഞ ഫാത്ത്വിമ ഇത് ആദ്യ യാത്രയാണെന്നും ഇനി അടുത്ത ഡിപ്പോയില്‍ നിന്ന് ആളുകള്‍ എത്തി വേണം വണ്ടി ഗതാഗത സജ്ജമാക്കാനെന്നും വ്യക്തമാക്കി.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ തിങ്കളാഴ്ച മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകളുടെ സര്‍വീസാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വീസ് പ്രഖ്യാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSRTC electric bus first journey, Ernakulam, News, Technology, KSRTC, Thiruvananthapuram, Humor, Allegation, Kerala.

Powered by Info News For You

Comments
Post a Comment