പണ്ട് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതിരിക്കാന്‍ ഞങ്ങള്‍ നിയമത്തില്‍ ഭേദഗതി വരെ ചെയ്ത് കൊടുത്തിട്ടുണ്ട്, എന്നിട്ടും മദാമ്മയെ കണ്ടപ്പോള്‍ സിപിഎം ബിജെപിയെ ചതിച്ചു: ശ്രീധരന്‍ പിള്ള
കണ്ണൂര്‍: (www.kvartha.com 11.02.2019) മദാമ്മയെ കണ്ടപ്പോള്‍ സിപിഎം ബിജെപിയെ ചതിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്‌ബോള്‍ ആണ് ശ്രീധരന്‍പിള്ള സോണിയയെ ആക്ഷേപിച്ചു കൊണ്ടു സംസാരിച്ചത്. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്നു വിളിച്ചും സിപിഎമ്മിനെ കടന്നാക്രമിച്ചും ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്.
പണ്ട് സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതിരിക്കാന്‍ ഞങ്ങള്‍ നിയമത്തില്‍ ഭേദഗതി വരെ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സിപിഎം ഞങ്ങളെ ചതിക്കുകയായിരുന്നുവെന്നും പിള്ള ആരോപിച്ചു.
1999ല്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തില്‍ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്‌പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തിയത്. കാലുപിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്. എന്നാല്‍ പിന്നീട് മദാമ്മയ്‌ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു, ഇങ്ങനെ പോകുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗം.
ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ സംഭവമാണ് ശ്രീധരന്‍പിള്ള ബിജെപിയോടുള്ള ചതിയായി വിശേഷിപ്പിച്ചത്. അക്രമം പാര്‍ട്ടി പരിപാടിയായി കൊണ്ടു നടക്കുന്നവരാണെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഒരുമിച്ചു നില്‍ക്കാനുള്ള ഓഫര്‍ സിപിഎമ്മിന് നല്‍കിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖത്തേറ്റ അടിയാണ് ജയരാജനും ടിവി രാജേഷിനുമെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രമെന്നും പരിഹസിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: PS Sreedharan Pillai, Kannur, BJP, Kerala, News, Politics, CPM, PS Sreedharan Pillai against CPM and Sonia Gandhi

Powered by Info News For You

Comments
Post a Comment