നെല്‍പ്പുരക്കടവ് ഫാം ടൂറിസം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്
ഹരിപ്പാട് : (www.kvartha.com 12.02.2019) നെല്‍പ്പുരക്കടവ് ഫാം ടൂറിസം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. ഹരിപ്പാട് മണ്ഡലത്തില്‍ സമഗ്ര ടൂറിസം വികസനപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
വിനോദ സഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വഴിയാണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത് . ഒരുകോടിരൂപയാണ് രമേശ് ചെന്നിത്തല പദ്ധതിക്കുവേണ്ടി അനുവദിച്ചത്. കടവ് പുനര്‍ നിര്‍മിച്ചും, നടപ്പാതകളും, വിളക്കുമരവും, കാഴ്ച ഗോപുരവും സ്ഥാപിച്ചും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. അതോടൊപ്പം ബോട്ടുജെട്ടി, വ്യൂവിങ് ഡക്ക് എന്നിവയും നിര്‍മാണത്തിന്റെ ഭാഗമാണ്.
9.43ലക്ഷം രൂപചെലവില്‍ കനാല്‍ പുനരുജ്ജീവിപ്പിച്ച് കടവുമുതല്‍ 300മീറ്റര്‍ വരെ നടപ്പാത ടൈല്‍പാകി . പാതയോരത്ത് സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു. നിലവിലെ വോളിബോള്‍ കോര്‍ട്ട് മാറ്റി സ്ഥാപിച്ചു. ബോട്ടുജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയായി. നടപ്പാതയില്‍ ടൈല്‍സും പാകിക്കഴിഞ്ഞു. കടവിന്റെ ഓരത്ത് സ്റ്റീലിന്റെ കൈവിരികള്‍ നിര്‍മിച്ചുകഴിഞ്ഞു. വിളക്കുമരത്തിന്റെ അടിത്തറ കോണ്‍ക്രീറ്റ് ചെയ്തു. കടവിലേക്കുള്ള പടികളുടെ പണികളാണ് അവശേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Construction of Nelppurakkadavu farm tourism project to final phase, Travel & Tourism, News, Ramesh Chennithala, Protection, Kerala.
വിനോദ സഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വഴിയാണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത് . ഒരുകോടിരൂപയാണ് രമേശ് ചെന്നിത്തല പദ്ധതിക്കുവേണ്ടി അനുവദിച്ചത്. കടവ് പുനര്‍ നിര്‍മിച്ചും, നടപ്പാതകളും, വിളക്കുമരവും, കാഴ്ച ഗോപുരവും സ്ഥാപിച്ചും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. അതോടൊപ്പം ബോട്ടുജെട്ടി, വ്യൂവിങ് ഡക്ക് എന്നിവയും നിര്‍മാണത്തിന്റെ ഭാഗമാണ്.
9.43ലക്ഷം രൂപചെലവില്‍ കനാല്‍ പുനരുജ്ജീവിപ്പിച്ച് കടവുമുതല്‍ 300മീറ്റര്‍ വരെ നടപ്പാത ടൈല്‍പാകി . പാതയോരത്ത് സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു. നിലവിലെ വോളിബോള്‍ കോര്‍ട്ട് മാറ്റി സ്ഥാപിച്ചു. ബോട്ടുജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയായി. നടപ്പാതയില്‍ ടൈല്‍സും പാകിക്കഴിഞ്ഞു. കടവിന്റെ ഓരത്ത് സ്റ്റീലിന്റെ കൈവിരികള്‍ നിര്‍മിച്ചുകഴിഞ്ഞു. വിളക്കുമരത്തിന്റെ അടിത്തറ കോണ്‍ക്രീറ്റ് ചെയ്തു. കടവിലേക്കുള്ള പടികളുടെ പണികളാണ് അവശേഷിക്കുന്നത്.
തോടിന്റെ വടക്കേ കര സ്വകാര്യവ്യക്തിയുടേതായതിനാല്‍ ഇത് പദ്ധതി പ്രദേശത്തിന്റെ ഭാഗമല്ല. തോടിന്റെ ആഴംകൂട്ടി കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കേണ്ടതായുണ്ട്. നിര്‍മിതിക്കാണ് നിര്‍മാണത്തിന്റെ ചുമതല.
രാജഭരണകാലത്ത് കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നിന്ന് കൊയ്‌തെടുക്കുന്ന നെല്ല് കൊട്ടാരത്തിലേക്കുള്ള വിഹിതം ജലമാര്‍ഗമാണ് നെല്‍പ്പുരക്കടവില്‍ എത്തിച്ചിരുന്നത്. ഇവിടെ വെച്ച് നെല്ല് കുത്തി അരിയാക്കിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്.
രാജഭരണകാലത്ത് കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നിന്ന് കൊയ്‌തെടുക്കുന്ന നെല്ല് കൊട്ടാരത്തിലേക്കുള്ള വിഹിതം ജലമാര്‍ഗമാണ് നെല്‍പ്പുരക്കടവില്‍ എത്തിച്ചിരുന്നത്. ഇവിടെ വെച്ച് നെല്ല് കുത്തി അരിയാക്കിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്.
Keywords: Construction of Nelppurakkadavu farm tourism project to final phase, Travel & Tourism, News, Ramesh Chennithala, Protection, Kerala.
Powered by Info News For You

Comments
Post a Comment