ബസില്‍ വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമം; ഒരു സ്ത്രീ പിടിയില്‍, രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 14.02.2019) ബസില്‍ വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമം. മൂന്നംഗ സംഘത്തിലെ രണ്ടു സ്ത്രീകള്‍ ഓടിരക്ഷപ്പെട്ടു. ഒരാള്‍ പിടിയിലായി. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിലാണ് മാല മോഷണ ശ്രമം നടന്നത്. ഉദുമയിലെ പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാലയാണ് അപഹരിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും മൂവര്‍ സംഘത്തെ പിടികൂടുകയുമായിരുന്നു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡെത്തിയപ്പോഴാണ് രണ്ട് സ്ത്രീകള്‍ ഓടിരക്ഷപ്പെട്ടത്. ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. നാടോടി സ്ത്രീകളാണെന്നാണ് സംശയിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, House-wife, Attempt to steal Gold chain; One held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bus, House-wife, Attempt to steal Gold chain; One held
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment