സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ ഊഷ്മളവരവേല്‍പ്പ് നല്‍കി മോദി
ന്യൂഡല്‍ഹി: (www.kvartha.com 19.02.2019) ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വിമാനത്താവളത്തില്‍ ഊഷ്മളവരവേല്‍പ്പ് നല്‍കി പ്രധാനമന്ത്രി മോദി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു അദ്ദേഹത്തെ സ്വീകരിച്ചത്.
സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് സൗദിയിലേക്കു മടങ്ങിയ മുഹമ്മദ് ബിന്‍ സല്‍മാന്‍, പിന്നീട് ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണു മുഹമ്മദ് ബിന്‍ സല്‍മാന് പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി കിരീടാവകാശിയുമായി അതിര്‍ത്തി ഭീകരവാദമടക്കം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സന്ദര്‍ശനവേളയില്‍ ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: India, National, News, Saudi Arabia, India, Airport, Narendra Modi, PM Modi receives Saudi Crown Prince Mohammed Bin Salman

Powered by Info News For You

Comments
Post a Comment