താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ ഭൂരിപക്ഷവും അണിനിരന്നത് ബംഗാളികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2019) സര്‍വ്വ നിര്‍മ്മാണ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ആധിപത്യം പുലര്‍ത്തിയതോടെ സമരങ്ങള്‍ വിജയിപ്പിക്കാനും ഇനി തൊഴിലാളി സംഘടനകള്‍ക്ക് അന്യദേശ തൊഴിലാളികള്‍ തന്നെ ആശ്രയം. ചെങ്കല്‍ ക്വാറി-നിര്‍മ്മാണ മേഖലകളില്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത യൂണിയന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തൊഴിലാളികള്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഭൂരിപക്ഷവും അണിനിരന്നത് ബംഗാളികളും മറ്റ് അന്യദേശ തൊഴിലാളികളുമായിരുന്നു.

വ്യാഴാഴ്ച ചെങ്കല്‍ തൊഴിലാളികള്‍ മടിക്കൈ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും മുന്‍നിരയില്‍ നിറഞ്ഞുനിന്നിരുന്നത് അന്യദേശ തൊഴിലാളികള്‍ തന്നെയായിരുന്നു. ചെങ്കല്‍ ക്വാറി ഓണേഴ്സ് അസോസിയേഷന്‍ നീലേശ്വരം ഏരിയാ സെക്രട്ടറി കണ്‍മണി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശേഖരന്‍ വാഴുന്നോറൊടി അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ അങ്കക്കളരി സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, March, Top-Headlines, Another state employees for Taluk office march in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?