ബന്ധുനിയമന വിവാദം: പാര്‍ട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ കോടിയേരി ഇടപെട്ടെന്ന് പി കെ ഫിറോസ്

കോഴിക്കോട്: (www.kvartha.com 05.02.2019) ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ കോടിയേരി ഇടപെട്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരന്റെ പുത്രനെ നിയമിച്ചതില്‍ പാര്‍ട്ടി എംഎല്‍എയായ ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ പരാതി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് പൂഴ്ത്തിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
Kozhikode, Kerala, Muslim-youth-League, Kodiyeri Balakrishnan, P.K. Firoz, PK Firoz alleged against Kodiyeri on MLA's complaint

തളിപ്പറമ്പ് എംഎല്‍എയായ ജയിംസ് മാത്യു മന്ത്രി എ സി മൊയ്തീന് നല്‍കിയെന്ന് പറയുന്ന കത്ത് പി കെ ഫിറോസ് പുറത്തുവിട്ടു. എംഎല്‍എയുടെ പരാതിയിന്മേല്‍ തുടര്‍നടപടികളില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്നും ഫിറോസ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോലിയക്കോടിന്റെ ബന്ധുവിനെ ഇന്‍ഫന്‍മേഷന്‍ കേരള മിഷനില്‍ ഒരുലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചത് ക്രമവിരുദ്ധമാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. കഴിഞ്ഞ ഡിസംബറിലാണ് പരാതി തദ്ദേശ വികസന വകുപ്പ് മന്ത്രി എ സി മെയ്തീന് എംഎല്‍എ കൈമാറിയത്. തുടര്‍ന്ന് പരാതി സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി പാര്‍ട്ടി എംഎല്‍എയുടെ പരാതിയെക്കുറിച്ച് മറുപടി പറയണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: P.K. Firos, Kozhikode, Kerala, Muslim-youth-League, Kodiyeri Balakrishnan, P.K. Firoz, PK Firoz alleged against Kodiyeri on MLA's complaint 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?