കബളിപ്പിക്കപ്പെട്ട വൃദ്ധക്ക് നീതി ലഭ്യമാക്കി വനിതാ കമ്മീഷന്‍
തിരുവനന്തപുരം: (www.kasargodvartha.com 06.02.2019) ബന്ധുക്കളാല്‍ കബളിപ്പിക്കപ്പെട്ട് ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വൃദ്ധക്ക് നീതി ലഭ്യമാക്കി വനിതാ കമ്മീഷന്‍. മൂന്നു ഗഡുക്കളായി പലിശ സഹിതം വൃദ്ധക്ക് പണം തിരിച്ചു നല്‍കാന്‍ വനിതാ കമ്മീഷന്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കി കരാര്‍ ഒപ്പുവെപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ആണ് വൃദ്ധക്ക് പണം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
അവിവാഹിതയായ വൃദ്ധ വീടുകളില്‍ ജോലി ചെയ്തും മറ്റും സമ്പാദിച്ച ഒന്നര ലക്ഷത്തിലധികം രൂപ കഴക്കൂട്ടം സഹകരണബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതറിഞ്ഞ ബന്ധുക്കള്‍ വാടക വീടിനു പകരം വീട് ഒറ്റിക്ക് എടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി പണം മുഴുവന്‍ വാങ്ങിയതായി വൃദ്ധയുടെ പരാതിയില്‍ പറയുന്നു. പണം വാങ്ങിയത് ആദ്യം നിഷേധിച്ച ബന്ധുക്കള്‍ പിന്നീട് വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മൂന്നു തവണയായി തിരിച്ചു നല്‍കാമെന്ന കരാര്‍ ഒപ്പ് വെച്ചതായും ആദ്യ ഗഡു 2019 ഏപ്രില്‍ 30 നും രണ്ടാം ഗഡു 2019 ഒക്‌ടോബര്‍ 30 നും മൂന്നാം ഗഡു 2020 ഏപ്രില്‍ 30 നും നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും ഷാഹിദാ കമാല്‍ അറിയിച്ചു.
വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി മോശം പ്രചരണം നടത്തിയ സംഭവത്തില്‍ പോലീസ് നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ അംഗം അഡ്വ എം എസ് താരയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാരം സാധ്യമാവുമെങ്കില്‍ മാത്രം നിയമപരമായി മുന്നോട്ടു പോകാന്‍ കമ്മീഷന്‍ പരാതിക്കാരായ സ്ത്രീ ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. നിയമങ്ങള്‍ സംബന്ധിച്ച അജ്ഞത കാരണം യാതൊരു അറിവോ വിജയസാധ്യതയോ ഇല്ലാതെ വിവിധ സംഭവങ്ങളില്‍ നിയമപരമായി മുന്നോട്ടു പോകുന്ന പ്രവണത ചില സ്ത്രീകളിലുണ്ട്. ശരിയായ നിയമബോധം ഇത്തരം സംഭവങ്ങളില്‍ ആവശ്യമാണെന്നും താര അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്‌സ് കോളേജിലെ അധ്യാപികയെ വിദ്യാര്‍ത്ഥി ആക്ഷേപിച്ച സംഭവം സംബന്ധിച്ച് കമ്മീഷന്‍ വിശദമായി അന്വേഷിക്കുമെന്ന് കമ്മീഷന്‍ അംഗം ഇ.എം. രാധ അറിയിച്ചു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലും പരാതിക്കാരിയും ഹാജരായി. എന്നാല്‍ എതിര്‍കക്ഷിയായ വിദ്യാര്‍ത്ഥി ഹാജരായില്ല. മറ്റ് ചില പ്രശ്‌നങ്ങളും കോളേജില്‍ ഉള്ളതായി കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.എം. രാധ പറഞ്ഞു. ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച മറ്റൊരു കേസില്‍ ഭര്‍ത്താവിനെ കമ്മീഷനു മുന്നില്‍ വിളിച്ചു വരുത്താനും തീരുമാനിച്ചതായി അവര്‍ അറിയിച്ചു.
അദാലത്തില്‍ 160 കേസുകള്‍ പരിഗണിച്ചു. 31 കേസുകള്‍ തീര്‍പ്പാക്കി. രണ്ടെണ്ണത്തില്‍ കൗണ്‍സലിംഗ് നടത്തും. അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. 122 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്ത് വ്യാഴാഴ്ചയും തുടരും. അദാലത്തില്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ തുടങ്ങിയവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Thiruvananthapuram, Women's commission help for Old age woman
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment