ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു; അഖില കേരള ബാലജന സഖ്യത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോട്ടയം: (www.kvartha.com 02.02.2019) കുരുന്നുകളുടെ കൂട്ടായ്മയിലൂടെ നന്മയുടെ പാഠങ്ങള്‍ പകര്‍ന്ന അഖില കേരള ബാലജന സഖ്യത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോട്ടയത്തു കെ.സി.മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വഹിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ആധ്യക്ഷ്യം വഹിച്ചു.

ബാലജനസഖ്യം യൂണിയന്‍ രക്ഷാധികാരിമാര്‍, സംസ്ഥാന- മേഖലാ, ഭാരവാഹികള്‍, മുന്‍ സഖ്യം പ്രവര്‍ത്തകര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവരുള്‍പ്പെടെ ക്ഷണിക്കപ്പെട്ടവര്‍ക്കാണു പരിപാടിയില്‍ പ്രവേശനം.

Balajana Sakhyam 90th anniversary Inaguration by Venkaiah Naidu, Kottayam, News, Inauguration, Children, Education, Kerala

മന്ത്രി വി.എസ്.സുനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജസ്റ്റിസ് സിറിയക് ജോസഫ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായര്‍, വിദ്യാഭ്യാസ വിദഗ്ധന്‍ പി.എം.മുബാറക് പാഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു സ്വാഗതവും ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് അഞ്ജിത അശോക് നന്ദിയും പറഞ്ഞു.


Keywords: Balajana Sakhyam 90th anniversary Inaguration by Venkaiah Naidu, Kottayam, News, Inauguration, Children, Education, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?