ഈജിപ്റ്റില്‍ നിന്ന് ഗള്‍ഫിലേക്ക് ക്രൂഡ് ഓയില്‍ കയറ്റിപ്പോകുന്ന കപ്പലില്‍ നിന്നും നാവികനായ കാസര്‍കോട് സ്വദേശിയെ കാണാതായി

കാസര്‍കോട്: (www.kasargodvartha.com 05.02.2019) ഈജിപ്റ്റില്‍ നിന്ന് ഗള്‍ഫിലേക്ക് ക്രൂഡ് ഓയില്‍ കയറ്റിപ്പോകുന്ന കപ്പലില്‍ നാവികനായ കാസര്‍കോട് സ്വദേശിയെ കാണാതായതായി ഭാര്യയ്ക്ക് വിവരം ലഭിച്ചു. മംഗളൂരു ബജ്‌പെയില്‍ സ്ഥിരതാമസക്കാരനും തൃക്കണ്ണാട് സ്വദേശിയുമായ അമിത് കുമാറിനെയാണ് കാണാതായത്. അമിത് കുമാര്‍ ജോലിചെയ്യുന്ന സ്വര്‍ണ കമല്‍ എന്ന കപ്പലിന്റെ ഉടമകളായ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ് സി ഐ)യുടെ മുംബൈയിലെ ഓഫീസില്‍ നിന്നാണ് ഭാര്യക്ക് വിവരം ലഭിച്ചത്.
Kasaragod, Missing, News, Top-Headlines, Ship, Gulf, Crude Oil, Egypt, Kasaragod native goes missing from Ship

അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) കയറ്റുന്ന കപ്പല്‍ ഈജിപ്റ്റില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന യാത്രാമധ്യേയാണ് അമിത്തിനെ കാണാതായെന്നാണ് വിവരം. കപ്പലില്‍ ഏബിള്‍ സീമെന്‍ (ഏബി) ആയി ജോലിചെയ്യുന്ന അമിത് കഴിഞ്ഞ മെയില്‍ വിവാഹിതനായ ശേഷം നാലുമാസം മുമ്പാണ് 'സ്വര്‍ണ്ണ കമലി'ല്‍ ജോലിക്കായി കയറിയത്. ഭാര്യ സോനാലി മംഗളൂരു സ്വദേശിനിയാണ്.

കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ പരേതനായ കുഞ്ഞമ്പു- തൃക്കണ്ണാട് കുന്നുമ്മല്‍ സ്വദേശി ലക്ഷ്മി ദമ്പതികളുടെ മകനാണ്. സൗത്ത് കൊറിയയില്‍ ഉല്‍സാനിലെ ഹ്യൂണ്ടായ് കപ്പല്‍ നിര്‍മാണശാലയില്‍ 2010 ല്‍ എസ് സി ഐ ക്ക് വേണ്ടി നിര്‍മിച്ച എണ്ണ കപ്പലാണ് സ്വര്‍ണകമല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Missing, News, Top-Headlines, Ship, Gulf, Crude Oil, Egypt, Kasaragod native goes missing from Ship


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?