'ഇവന്‍ ആണ് കല്യോട്ടെ നേര്‍ച്ചക്കോഴി', 'ഓന്‍ ചാവാന്‍ റെഡ് ആയി, ഇവിടെ എല്ലാവരും സെറ്റായി'; കൊല്ലപ്പെട്ട കൃപേഷിനെതിരെ ഫേസ്ബുക്കിലൂടെയുണ്ടായത് വന്‍ ഭീഷണി, തെളിവുകള്‍ പുറത്ത്

കാസര്‍കോട്: (www.kasargodvartha.com 23.02.2019) പെരിയ കല്യോട്ട് സി പി എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കല്യോട്ടെ കൃപേഷിനെതിരെ ഫേസ്ബുക്കിലൂടെയുണ്ടായത് വന്‍ ഭീഷണി. ഇതിന്റെ തെളിവുകള്‍ പുറത്തായി. 'ഇവന്‍ ആണ് കല്യോട്ടെ നേര്‍ച്ചക്കോഴി', 'ഓന്‍ ചാവാന്‍ റെഡ് ആയി, ഇവിടെ എല്ലാവരും സെറ്റായി' തുടങ്ങിയ ഭീഷണികളാണ് ഇപ്പോള്‍ കേസില്‍ അറസ്റ്റിലായ അശ്വിന്‍ അടക്കമുള്ള സി പി എം പ്രവര്‍ത്തകരുടെ അക്കൗണ്ടില്‍ നിന്നും ഉണ്ടായത്.


പെരിയയിലെ സഖാക്കള്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും സമാനരീതിയിലുള്ള ഭീഷണികളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കൃപേഷ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കല്യോട്ട് സ്‌കൂളില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വെച്ച് ഇതിനെതിരെ പോസ്റ്റിട്ടു. ഈ പോസ്റ്റിനു കമന്റായി 'ഓന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റ് ആയി' എന്നാണ് അശ്വിന്‍ കുറിച്ചത്.

കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വെച്ചുകൊണ്ടാണ് നിരവധി ഭീഷണികളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതുകൂടാതെ സി പി എം അനുഭാവമുള്ള വിവിധ വാട്‌സ്ആപ്പ് കൂട്ടായ്മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകളുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, Periya double murder; Threatening against Kripesh in Facebook
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?