പതിനാറുകാരിയെ പ്രലോഭിപ്പിച്ച് മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: (www.kvartha.com 16.02.2019) പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ കറുത്താണ്ടന്‍ രാജേഷ് (21 ) എന്നിവരെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത് പിന്നീട് പ്രലോഭിപ്പിച്ച് പലതവണകളായി ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലും, സഞ്ചരിക്കുകയും, ഒന്നിച്ചും, ഒറ്റക്കുമുള്ള വിവിധ ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തതായും പീഡനശ്രമങ്ങള്‍ നടത്തുകയും ചെയ്തതായും പോലീസ് പറഞ്ഞു.

 Two arrested molesting minor girl, News, Kerala, Molestation, Thrissur, Case, Criminal Case, Arrest, Mobile Phone, Police, Complaint

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. മുമ്പ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രാജേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. എസ് ഐ മാരായ കെ ജി ജയപ്രതീപ്, ആനന്ദന്‍, എ എസ് ഐ രാജേന്ദ്രന്‍, സി പി ഒ മാരായ ശ്യാം, ശ്രീനാഥ് , നസല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Two arrested molesting minor girl, News, Kerala, Molestation, Thrissur, Case, Criminal Case, Arrest, Mobile Phone, Police, Complaint.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?