കുഞ്ഞനന്തന് നടക്കാനാവില്ലെന്ന് അഭിഭാഷകന്‍; ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്ന് ഹൈക്കോടതി
കൊച്ചി: (www.kvartha.com 01.02.2019) കുഞ്ഞനന്തന് നടക്കാനാവില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകനോട് ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന്റെ യാഥാര്‍ത്ഥ ആരോഗ്യപ്രശ്‌നം എന്താണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ജയിലില്‍ കഴിയാന്‍ എന്താണ് തടസമെന്നും ഹൈക്കോടതി ചോദിച്ചു.
ഇതിന് മറുപടിയായി കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടൊപ്പം കുഞ്ഞനന്തന്‍ ജയിലില്‍ എത്ര വര്‍ഷം കഴിഞ്ഞു എന്നും ചോദിച്ചു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.
ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ സഹായിക്കാന്‍ കൂട്ടുപ്രതികള്‍ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.
കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉടന്‍ ചികിത്സിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തടവുകാര്‍ക്ക് രോഗം വന്നാല്‍ പരോളിന് പകരം ചികിത്സയാണ് നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് വഴിവിട്ടു പരോള്‍ അനുവദിക്കുന്നുവെന്നാരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
2012 മേയ് നാലിനു ടിപിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു കഴിഞ്ഞ 29 മാസത്തിനിടെ 216 ദിവസം പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം. 2016, 2017 വര്‍ഷങ്ങളിലും കൂടുതല്‍ ദിവസങ്ങളിലും കുഞ്ഞനന്തന്‍ പരോളിലായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Highcourt On Kunjanathan Bail Application, Kochi, News, Kerala, Crime, Criminal Case, High Court, Punishment, Report, Health, Treatment.

Powered by Info News For You

Comments
Post a Comment