വാര്‍ക്കക്കും, പറമ്പില്‍പ്പണിക്കും, ഹോട്ടല്‍ പണിക്കും മാത്രമല്ല തേനീച്ചക്കൂടുകളെടുക്കാനും അന്യസംസ്ഥാന തൊഴിലാളികള്‍; പ്രതിഫലമോ വെറും മധുരം മാത്രം
പാലാ : (www.kvartha.com 13.02.2019) വാര്‍ക്കക്കും, പറമ്പില്‍പ്പണിക്കും, ഹോട്ടല്‍ പണിക്കും മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികള്‍ തേനീച്ചകളെ തുരത്തി തേന്‍ എടുക്കുവാനും ഇവര്‍ തയ്യാറാണ്. പാലാ കുരിശുപള്ളിയുടെ വശങ്ങളില്‍ സ്ഥിതി ചെയ്തിരുന്ന തേനീച്ചക്കൂടാണ് നാലംഗസംഘം എടുത്ത് മാറ്റിയത്. അമ്പത് മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന കുരിശുപള്ളിയുടെ നാല് വശങ്ങളിലുമുള്ള ക്ലോക്കുകള്‍ക്ക് സമീപവും ഷെയ്ഡുകളിലുമാണ് പെരുംതേനീച്ചകള്‍ കൂടി കൂട്ടിയിരുന്നത്.
പതിറ്റാണ്ടുകളായി ഇവ കൂട് കൂട്ടുന്നുണ്ടെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ല. 2017 ഡിസംബറില്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് തേനീച്ചകളെ മുഴുവന്‍ തുരത്തിയിരുന്നെങ്കിലും ആഴ്ചകള്‍ക്കകം ഇവ വീണ്ടും സജ്ജീവമായിരുന്നു. ബംഗളൂരുവില്‍ നിന്നെത്തിയ സംഘത്തില്‍ വികാസ്, ആകാശ്, സഞ്ജയ് തുടങ്ങിയവരാണ് തേനീച്ചകളെ നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കിയത്. കുരിശുപള്ളിയുടെ ചെങ്കുത്തായ വശങ്ങളില്‍ നില്‍ക്കാന്‍ പോലും സൗകര്യമില്ല. വടം കെട്ടി ഇറങ്ങിയാണ് യുവാക്കള്‍ തേനീച്ചകൂടുകള്‍ക്ക് സമീപമെത്തിയത്.
50 മീറ്ററോളം ഉയരത്തില്‍ യുവാക്കള്‍ നടത്തിയ അഭ്യാസം കാഴ്ചക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. പച്ചമരുന്നുകള്‍ ചേര്‍ത്ത കാട്ടുപള്ള പള്ളിയുടെ നാല് വശങ്ങളിലും കൂട്ടിയിട്ട് പുകച്ചശേഷമാണ് ഇവര്‍ മുകളിലേക്ക് കയറിയത്. പുക മുകളിലേക്ക് എത്തിയതോടെ വലിയകൂട്ടം തേനീച്ചകള്‍ പറന്നകന്നതും കൗതുകമായി. അഞ്ച് മണിക്കൂറോളം പണിപ്പെട്ടാണ് പെരുംതേനീച്ചയുടെ കൂടുകളും അറകളും യുവാക്കള്‍ താഴെയെത്തിച്ചത്.
തേനീച്ച അറകളില്‍ ലിറ്റര്‍ കണക്കിന് തേന്‍ ശേഖരിച്ചിരുന്നു. ഇവയെല്ലാം കുപ്പികളിലേക്ക് മാറ്റി. കൂലി പോലും വാങ്ങാതെയായിരുന്നു യുവാക്കളുടെ കഠിനപ്രയത്‌നം. പകരമായി പള്ളി അധികൃതര്‍ തേന്‍ കൊണ്ടുപോകാനുള്ള അനുവാദവും നല്‍കി. 15 ലിറ്ററോളം തേന്‍ കുപ്പികളില്‍ ശേഖരിച്ചതായി നാട്ടുകാര്‍ പറയുന്നു.
ഇവ വലിയ വിലയ്ക്ക് പള്ളി പരസരത്തുതന്നെ വില്പന നടത്തിയും തങ്ങളുടെ വിസിറ്റിംഗ് കാര്‍ഡുകള്‍ അവിടെ കൂടിനിന്നിരുന്നവര്‍ക്ക് നല്‍കുകയും ചെയ്തതിനുശേഷമാണ് സംഘം പോയത്. ഇവരുടെ വിസിറ്റിംഗ് കാര്‍ഡിലെ മുഖ്യ വാചകം തന്നെ റിമൂവല്‍ ഓഫ് ഹണീ ബീ എന്നാണ്.
Keywords: Catching a Honey Bee Swarm, News, Local-News, Church, Youth, Natives, Lifestyle & Fashion, Kerala.

Powered by Info News For You

Comments
Post a Comment