അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം; യുവാവ് അറസ്റ്റില്‍
കൊല്ലം: (www.kvartha.com 23.02.2019) അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരാണ് യുവാവിനെ പിടികൂടിയത്.
Keywords: Kerala Man Arrested For Blocking Way Of Ambulance On Emergency Duty, Kollam, News, Ambulance, Social Network, Ernakulam, Kerala.
കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
എറണാകുളത്ത് കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വാഹനവും വാങ്ങി കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ്. തിരികെ എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയാണ്് ആംബുലന്‍സ് കടത്തിവിടാതെ ഇയാള്‍ അഭ്യാസം നടത്തിയത്. അതേസമയം ആദര്‍ശിന് ലൈസന്‍സ് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ നേരം ആംബുലന്‍സിനു കടന്നു പോകാന്‍ സ്ഥലം നല്‍കാതെ അഭ്യാസപ്രകടനം നടത്തി പായുകയായിരുന്നു ബുള്ളറ്റ്. ആംബുലന്‍സ് ഡ്രൈവര്‍ പലതവണ ഹോണ്‍ അടിച്ചിട്ടും ഇയാള്‍ വകവെയ്ക്കുന്നില്ല. കെഎസ്ആര്‍ടിസി ബസുകളടക്കം ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ വശത്തുകൂടിതന്നെ മുന്നോട്ടുപോകാനാണ് ബുള്ളറ്റ് യാത്രികന്റെ ശ്രമമെന്നും വീഡിയോയില്‍ കാണാം. ആംബുലന്‍സില്‍ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
ആദര്‍ശിനെ പിടികൂടിയതിനോടൊപ്പം വാഹന ഉടമയേയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയെന്നും 6000 രൂപ പിഴയീടാക്കി വിട്ടയച്ചുവെന്നുമാണ് ലഭ്യമായ വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )എറണാകുളത്ത് കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വാഹനവും വാങ്ങി കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ്. തിരികെ എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയാണ്് ആംബുലന്‍സ് കടത്തിവിടാതെ ഇയാള്‍ അഭ്യാസം നടത്തിയത്. അതേസമയം ആദര്‍ശിന് ലൈസന്‍സ് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ നേരം ആംബുലന്‍സിനു കടന്നു പോകാന്‍ സ്ഥലം നല്‍കാതെ അഭ്യാസപ്രകടനം നടത്തി പായുകയായിരുന്നു ബുള്ളറ്റ്. ആംബുലന്‍സ് ഡ്രൈവര്‍ പലതവണ ഹോണ്‍ അടിച്ചിട്ടും ഇയാള്‍ വകവെയ്ക്കുന്നില്ല. കെഎസ്ആര്‍ടിസി ബസുകളടക്കം ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ വശത്തുകൂടിതന്നെ മുന്നോട്ടുപോകാനാണ് ബുള്ളറ്റ് യാത്രികന്റെ ശ്രമമെന്നും വീഡിയോയില്‍ കാണാം. ആംബുലന്‍സില്‍ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
ആദര്‍ശിനെ പിടികൂടിയതിനോടൊപ്പം വാഹന ഉടമയേയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയെന്നും 6000 രൂപ പിഴയീടാക്കി വിട്ടയച്ചുവെന്നുമാണ് ലഭ്യമായ വിവരം.
Keywords: Kerala Man Arrested For Blocking Way Of Ambulance On Emergency Duty, Kollam, News, Ambulance, Social Network, Ernakulam, Kerala.
Powered by Info News For You

Comments
Post a Comment