പൈതൃക പദയാത്ര നയിക്കാന്‍ കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയടക്കം പ്രമുഖര്‍

കൊച്ചി:(www.kvartha.com 01/02/2019) വിജ്ഞാനകോശമായ സഹാപീഡിയ സംഘടിപ്പിക്കുന്ന ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ 2019ലെ കൊച്ചിയിലെ പരിപാടികള്‍ ഫെബ്രുവരി മൂന്നിന് ആരംഭിക്കും. പൈതൃക പദയാത്രയില്‍ കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയടക്കമുള്ള പ്രമുഖരാണ് സ്ഥലങ്ങളെക്കുറിച്ച് വിവരിക്കുന്നതിനായി സന്ദര്‍ശകര്‍ക്കൊപ്പമുണ്ടാകുക.

സഹാപീഡിയയുടെ പൈതൃക പദയാത്ര ഫെബ്രുവരി രണ്ട് മുതല്‍ 28 വരെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലാണ് നടക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ കാഴ്ചകളും രുചികളും, അറിവും പകര്‍ന്ന് നല്‍കുന്നവയാണ് പൈതൃക നടത്തം. യുനെസ്‌കോയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിയില്‍ ബേഡ് ഗ്രൂപ്പിന്റെ ഒഡിഗോസ് സഞ്ചാര ആപ്പിന്റെ പിന്തുണയുമുണ്ട്.

News, Kochi, Kerala, UNESCO, Famed cartoonist E P Unny to lead heritage walk at Fort Kochi on Feb 16

ഫെബ്രുവരി 16ന് രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ഉണ്ണി നയിക്കുന്ന യാത്ര. കേരളത്തിലെ സാര്‍വദേശീയ സംസ്‌കാരം നിലനില്‍ക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലാണ് സഹാപീഡിയ പദയാത്രയുടെ ആദ്യ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നിരവധി ജനസമൂഹങ്ങളും 20 ല്‍ പരം ഭാഷകളുമുള്ള രാജ്യത്തെ തന്നെ ഏറ്റവും വൈവിദ്ധ്യം നിറഞ്ഞ സ്ഥലമാണ് ഫോര്‍ട്ട്‌കൊച്ചി.

2007 ല്‍ തന്റെ വരയുടെ ഭാഗമായി അഞ്ചാഴ്ച ഫോര്‍ട്ട്‌കൊച്ചിയില്‍ താമസിച്ചിട്ടുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് ഉണ്ണി പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു റോഡിലൂടെ കുറച്ചു ദൂരം നടന്നാല്‍ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതു പോലെ തോന്നും. 130 രേഖാചിത്രങ്ങളുമായി ഫോര്‍ട്ട്‌കൊച്ചിയുടെ 500 വര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇ പി ഉണ്ണി.

ഫോര്‍ട്ട്‌കൊച്ചിയുടെ യൂറോപ്യന്‍ ചരിത്ര പശ്ചാത്തലം അന്വേഷിച്ചുകൊണ്ടുള്ള നടത്തമാണ് സഹാപീഡിയ പൈതൃക നടത്തത്തില്‍ ഫെബ്രുവരി മൂന്നിലെ ആദ്യ പരിപാടി. സാഹസിക ബ്ലോഗര്‍ കൂടിയായ ജോഹാന്‍ കുരുവിളയാണ് രണ്ട് മണിക്കൂര്‍ നീളുന്ന പദയാത്ര നയിക്കുന്നത്. പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് സാമ്രാജ്യത്വങ്ങളുടെ വരവും അതോടനുബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചിയെന്ന നഗരത്തിന്റെ പിറവിയും അത് ദൃശ്യവും അദൃശ്യവുമായി സംസ്‌കാരത്തില്‍ വരുത്തിയ മാറ്റവുമാണ് ഈ പൈതൃക പദയാത്രയുടെ പ്രമേയം.

ഫോര്‍ട്ട്‌കൊച്ചിയിലെ കോട്ട, വാസ്‌കോ ദ ഗാമ ചത്വരം, സാന്റാക്രൂസ് ബസലിക്ക, ഇന്‍ഡോപോര്‍ച്ചുഗീസ് മ്യൂസിയം, അരമന, ലൈറ്റ് ഹൗസ്, ഡച്ച് ശ്മശാനം, ഡേവിഡ് ഹാള്‍, സെയിന്റ് ഫ്രാന്‍സിസ് ചര്‍ച്ച് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

മട്ടാഞ്ചേരിയിലെ പൈതൃക നടത്തം നയിക്കുന്നത് ആന്റണി തൊമ്മനാണ്. ഫെബ്രുവരി 10 ന് 9 മുതല്‍ 11 വരെയാണിത്. എറണാകുളം നഗരത്തിന്റെ ആധുനിക കാലത്തെക്കുറിച്ചുള്ള നടത്ത നയിക്കുന്നത് ബാലഗോപാല്‍ സി കെയാണ്. ഫെബ്രുവരി 17 ന് രാവിലെ 8.30 മുതലാണ് ഈ പരിപാടി.

പൈതൃക യാത്രയ്‌ക്കൊപ്പം ബൈഠക് എന്ന പേരില്‍ സംഭാഷണ പരിപാടിയും സഹാപീഡിയ സംഘടിപ്പിക്കുന്നുണ്ട്. പൈതൃക സംരക്ഷണവും പാര്‍ശ്വവല്‍കൃത സമൂഹവും എന്ന വിഷയത്തില്‍ ആര്‍ട്ടിസ്റ്റ് വി വി വിനു, കവിയും ചിത്രകാരനുമായ എം ആര്‍ രേണുകുമാര്‍ എന്നിവര്‍ സംസാരിക്കും. ഷാറ്റേഡ് ആന്‍ഡ് ചിസില്‍ഡ് എന്നാണ് ഈ പരിപാടിയ്ക്ക് പേരു നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 8 ന് ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാളില്‍ രാവിലെ 10.30 മുതല്‍ 12 വരെയാണ് പരിപാടി.

പങ്കാളിത്ത പദ്ധതികളിലൂടെ സുസ്ഥിര ടൂറിസം വികസനം എന്ന വിഷയത്തിലാണ് രണ്ടാമത്തെ ബൈഠക് പരിപാടി. കബനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുമേഷ് മംഗലശ്ശേരിയാണ് ഈ ചര്‍ച്ചയില്‍ സംസാരിക്കുന്നത്. സുസ്ഥിര ടൂറിസവും പങ്കാളിത്ത പൈതൃക സംരക്ഷണവും എന്നാണ് ചര്‍ച്ചയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.

സഹാപീഡിയ പൈതൃക നടത്തത്തിന്റെ ആദ്യ ലക്കത്തിന് പ്രശസ്തമായ അന്താരാഷ്ട്ര അംഗീകാരമായ പാറ്റാ പുരസ്‌കാരം ലഭിച്ചിരുന്നു. രാജ്യത്തെ 37 നഗരങ്ങളിലായി 100 പദയാത്രകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പൊതുമേഖല ധാതു നിര്‍മ്മാണ കമ്പനിയായ എന്‍എംഡിസി, ഒഡിഗോസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.

പ്രാദേശികമായ ചരിത്രത്തെ ജനാധിപത്യവത്കരിക്കുകയാണ് ഉദ്ദേശ്യമെന്ന് സഹാപീഡിയ സെക്രട്ടറി വൈഭവ് ചൗഹാന്‍ പറഞ്ഞു. സ്വന്തം താമസസ്ഥലത്തിന്റെ ചരിത്രമെന്തെന്നറിയാത്തവരാണ് കൂടുതലും. പൈതൃകവും സാംസ്‌കാരികവുമായ ചരിത്രം എല്ലാവരിലേക്കുമെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പൈതൃക ചരിത്രം, സുസ്ഥിര ടൂറിസം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ് സഹാപീഡിയ പൈതൃക നടത്തം പദ്ധതിയെന്ന് യുനെസ്‌കോയുടെ ഇന്ത്യയിലെ സാംസ്‌കാരിക വിഭാഗം മേധാവി ജൂനി ഹാന്‍ പറഞ്ഞു. കൂടുതല്‍ ജനങ്ങളെ, വിശിഷ്യാ യുവാക്കളെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ജനതയുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് സഹാപീഡിയ പൈതൃക നടത്തം പരിപാടി സംഘടിപ്പിക്കുന്നതെന്ന് എന്‍എംഡിസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍ ബൈജേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ബസ്തര്‍ പോലെ ആദിവാസി മേഖലകളിലടക്കം സഹാപീഡിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ സഹാപീഡിയയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവി ശോഭനമാക്കുന്നതിനു വേണ്ടി ഭൂതകാലത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണമെന്ന് ബേഡ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അങ്കുര്‍ ഭാട്യ പറഞ്ഞു. സഹാപീഡിയയുമായുള്ള സഹകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്ക്ക ഒരു പടി കൂടി കടക്കുകയാണ്. പൈതൃക നടത്തവുമായി ബന്ധപ്പെട്ട് സഹാപീഡിയയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൈകാര്യം ചെയ്യുന്നതിലും ബേഡ് ഗ്രൂപ്പിന്റെ സഹകരണമുണ്ട്. പൈതൃക നടത്തം ബുക്ക് ചെയ്യുന്നതിനും മറ്റ് വിവരങ്ങള്‍ക്കും http://bit.ly/2TlTEeY സന്ദര്‍ശിക്കുക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, UNESCO, Famed cartoonist E P Unny to lead heritage walk at Fort Kochi on Feb 16


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?