ഹര്‍ത്താലില്‍ സംഘ്പരിവാര്‍ അക്രമത്തിനിരയായ മദ്രസാധ്യാപകനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി; രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചു, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ നടത്തി
ഉപ്പള: (www.kasargodvartha.com 26.02.2019) ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ സംഘ്പരിവാര്‍ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മുസ്ലിയാരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കരീം മുസ്ലിയാരെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ രാഹുല്‍ ഈശ്വര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീം മുസ്ലിയാര്‍ നേരത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കരീം മുസ്ലിയാരെ ആക്രമിച്ചത് അനീതിയാണെന്നും അക്രമികളെ വെച്ച് പൊറുപ്പിക്കരുതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പ്രതികളെ പിടികൂടാനാവശ്യമായ എല്ലാ നടപടിക്കും തന്റെ പിന്തുണയുണ്ടാവുമെന്ന് രാഹുല്‍ ഈശ്വര്‍ കരീം മുസ്ലിയാരുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.
അതേസമയം കരീം മുസ്ലിയാരെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും പ്രതികള്‍ക്ക് നല്‍കിയ ജാമ്യം റദ്ദ് ചെയ്യണമെന്നും അക്രമത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ബായാര്‍ മേഖല കമ്മിറ്റി ബായാര്‍ പദവ് ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂത്ത് ലീഗ് പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഖലീല്‍ ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്തുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി സെഡ് എ കയ്യാര്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹമീദ് കുഞ്ഞാലി, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ് മാന്‍, പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ഭാരവാഹികളായ അസീസ് കളായി, ആദം ബള്ളൂര്‍, എം എസ് എഫ് മണ്ഡലം ട്രഷറര്‍ റഹീം പള്ളം, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ്, ബി എം മുസ്തഫ ഉപ്പള, മുസ്ലിം ലീഗ് നേതാക്കന്മാരായ അബ്ദുര്‍ റഹ് മാന്‍ കണിയാല, സലാം ബായാര്‍, ഇബ്രാഹിം പദവ്, അമീന്‍ ബായാര്‍ പദവ് തുടങ്ങിയവര്‍ സംസാരിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് പി പി സ്വാഗതവും ദുബൈ കെ എം സി സി പൈവളിഗെ പഞ്ചായത്ത പ്രസിഡന്റ് ഷാക്കിര്‍ ബായാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Madrasa teacher attacked by Sanghparivar again admitted to Hospital
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment