നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ; സ്‌കൂള് പരിസരങ്ങളില്‍ മൈക്കും ഉച്ചഭാഷിണിയും നിരോധിച്ച സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kvartha.com 11.02.2019) ജനവാസ മേഖലകളിലും സ്‌കൂള്‍ പരിസരങ്ങളിലും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നതു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനമാണ് സുപ്രീം കോടതി ശരിവെച്ചത്. നടപടിക്കെതിരേ ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

കുട്ടികള്‍ പഠിക്കട്ടെയെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മൈക്കും ഉച്ചഭാഷിണിയും പ്രവര്‍ത്തിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി 2013ലാണ് ബംഗാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്.
 National, News, Students, School, Education, Supreme Court of India, ‘Studies get priority over poll campaign’: Supreme Court upholds Bengal loudspeaker ban

വിദ്യാര്‍ഥികളുടെ പരീക്ഷാകാലം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിലക്കുള്ളത്. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തടസപ്പെടുത്താനാണ് ബംഗാള്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നായിരുന്നു ബിജെപിയുടെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Students, School, Education, Supreme Court of India, ‘Studies get priority over poll campaign’: Supreme Court upholds Bengal loudspeaker ban 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?