കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മോഷണം: രണ്ട് യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂര്‍: (www.kvartha.com 08.02.2019) ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു സി. മാത്യു (23), മുളക്കുഴ കാരക്കാട് ആര്യഭവനില്‍ അഖില്‍ (23) എന്നിവരെയാണ് ചെങ്ങന്നൂര്‍ സി.ഐ എം.സുധിലാല്‍, എസ്.ഐ എസ്. വി ബിജു എന്നിവരുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.

ആലപെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീ കാര്‍ത്തികയില്‍ ഗണേഷ് കരുണാകരന്‍ നായരെ (39)യാണ് സംഘം ആക്രമിച്ച് ഒന്‍പതര പവന്‍ സ്വര്‍ണമാല തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി 10മണിയോടെ പെണ്ണുക്കരപളളിമുക്ക് റോഡിലാണ് സംഭവം.

Youth arrested by police for theft case, News, Local-News, theft, Case, attack, Injured, Police, Arrested, Court, Remanded, Kerala.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;

ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മര്‍ത്തോമ്മ പളളിയുടെ സമീപംവെച്ച് മറ്റൊരു ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം റോഡിനുകുറുകെ തടഞ്ഞു നിര്‍ത്തി. ഗണേശിന്റെ കൈയ്യില്‍ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്തതെന്ന് ചോദിച്ചശേഷം പ്രതികള്‍ കൈയ്യില്‍ കരുതിയ മുളകുപൊടി മുഖത്തുവിതറി ഗണേശിനെ മര്‍oിച്ചു. ഇതിനിടെ ഗണേശിന്റെ കഴുത്തില്‍കിടന്ന മാല ലിജു പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഗണേശ് ഈ ശ്രമം തടഞ്ഞതോടെ ബൈക്കില്‍ നിന്നും ചവിട്ടി റോഡിലിട്ടശേഷം മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

മാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗണേശിന്റെ കഴുത്ത് വട്ടത്തില്‍ മുറിഞ്ഞു. ഗണേശിന്റെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാര്‍ ഗണേശിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹറിനില്‍ ജോലിയിലായിരുന്ന ഗണേശ് മസ്തിഷ്‌ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ടീമായിട്ടാണ് അന്വേഷണം ആരംഭിച്ചത്.

ഗണേശ് സഞ്ചരിച്ച വഴികളിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരില്‍ നിന്നും കഴിഞ്ഞദിവസം രാവിലെ പിടികൂടി. ഗണേശിന്റെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്തമാല ഇതിനോടകം തന്നെ പ്രതികള്‍ ചെങ്ങന്നൂരിലെ ഒരു ജൂവലറിയില്‍ വില്പനനടത്തി 1.60ലക്ഷം രൂപ വാങ്ങിയിരുന്നു.

ഇവര്‍ മോഷണത്തിനായി സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പോലീസ് കണ്ടെത്തി. ലിജു മൂന്ന് മാസം മുന്‍പാണ് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Keywords: Youth arrested by police for theft case, News, Local-News, theft, Case, attack, Injured, Police, Arrested, Court, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?