മലമ്പുഴ യക്ഷി സ്ത്രീശക്തിയുടെ പ്രതീകം: കാനായി കുഞ്ഞിരാമന്‍

മലമ്പുഴ: (www.kvartha.com 03.02.2019) മലമ്പുഴ യക്ഷി സ്ത്രീശക്തിയുടെ പ്രതീകമാണെന്ന് ശില്പി കാനായി കുഞ്ഞിരാമന്‍. യക്ഷി പഠിപ്പിക്കുന്നത് അശ്ലീലമല്ല, കാഴ്ചക്കാരുടെ മനസിലാണ് അശ്ലീലമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ യക്ഷിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് അതിന്റെ മിനുക്കുപണി നടത്താനെത്തിയ കാനായി കുഞ്ഞിരാമന് കാവ്യാദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കൗമുദി യൂണിറ്റ് ചീഫ് കെ എന്‍ സുരേഷ് കുമാര്‍, മലമ്പുഴ യക്ഷിയെക്കുറിച്ച് എഴുതിയ സുന്ദര യക്ഷി എന്ന കവിത ഫലകത്തില്‍ ആലേഖനം ചെയ്ത് ശില്പിക്ക് സമര്‍പ്പിച്ചു. യക്ഷിയുടെ നിര്‍മാണ വേളയില്‍ താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതായി അദ്ദേഹം പറഞ്ഞു. 

യക്ഷിയില്‍ നിന്ന് അശ്ലീലം പഠിച്ച് ആരും അക്രമം നടത്തിയതായി അറിവില്ല. ഇന്ത്യയിലെ തന്നെ മികച്ച ശില്പങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജന്മഭാഷയാണ് കല. അതിലൂടെ മനുഷ്യനാകാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനായിക്ക് കാവ്യാദരം പരിപാടി ഡിവൈ എസ് പി ഡി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

Malampuzha Yakshi is the symbol of the women empowerment: Kainai Kunjiraman, Malampuzha, News, Kerala, Religion, Celebration, Poem, Inauguration

കേരളവര്‍മ്മ കോളജ് എമിരേറ്റസ് പ്രൊഫസര്‍ ഡോ. യു ജയപ്രകാശ് അദ്ധ്യക്ഷനായി. മലമ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് എസ് പത്മകുമാര്‍ മുഖ്യാതിഥിയായി. കേരളകൗമുദി യൂണിറ്റ് ചീഫ് കെ എന്‍ സുരേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ പരമേശ്വര്‍ മലമ്പുഴ, യു പി ചന്ദ്രവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Malampuzha Yakshi is the symbol of the women empowerment: Kainai Kunjiraman, Malampuzha, News, Kerala, Religion, Celebration, Poem, Inauguration.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?