കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ സാന്ത്വനവുമായി എസ് എന്‍ ഡി പി യോഗം നേതാക്കളെത്തി
കാസര്‍കോട്: (www.kasargodvartha.com 26.02.2019) പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട യുവാക്കളുടെ വീടുകളില്‍ സാന്ത്വനവുമായി എസ് എന്‍ ഡി പി യോഗം നേതാക്കളുമെത്തി. കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വീടുകളിലാണ് എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിന്റെ നേതൃത്വത്തില്‍ യോഗം പ്രവര്‍ത്തകര്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കൃപേഷിന്റെ വീട്ടില്‍ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി സഹോദരങ്ങള്‍ എന്നിവരെയും വീട്ടുകാരെയും സന്ദര്‍ശിച്ച ശേഷമാണ് യോഗം നേതാക്കള്‍ ശരത് ലാലിന്റെ വീട്ടില്‍ എത്തി അച്ഛന്‍ സത്യനാരായനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും കണ്ടത്.
രണ്ടു വീടുകളിലെയും കുടുംബാംഗങ്ങളുമായി സംഭവത്തിന്റെ നിജസ്ഥിതികള്‍ ചോദിച്ചറിഞ്ഞ സംഘം അവരെയെല്ലാം സമാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഏക ആശ്രയമായി ഉണ്ടായിരുന്ന യുവത്വം എന്നന്നേക്കുമായി നഷ്ടപ്പെട്ട രണ്ടു കുടുംബത്തിന്റെയും അവസ്ഥ അതീവ സങ്കടകരം തന്നെയെന്ന് സന്ദര്‍ശനത്തിന് ശേഷം അരയാക്കണ്ടി സന്തോഷ് പ്രതികരിച്ചു. എസ് എന്‍ ഡി പി യോഗം ഉദുമ യൂണിയന്‍ സെക്രട്ടറി ജയാനന്ദന്‍ പാലക്കുന്ന്, പ്രസിഡണ്ട് കേവീസ് ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് കെ വി ബാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍ യു ശ്രീധരന്‍, കാസര്‍കോട് യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട, വൈസ് പ്രസിഡണ്ട് എ ടി വിജയന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.കെ വിജയന്‍, ഹൊസ്ദുര്‍ഗ് യൂണിയന്‍ സെക്രട്ടറി പി വി വേണുഗോപാല്‍, പ്രസിഡണ്ട് ഭരതന്‍, വൈസ് പ്രസിഡണ്ട് എ തമ്പാന്‍, പെരിയ ശാഖയിലെയും ഉദുമ യൂണിയനിലെ മറ്റു ശാഖകളിലെയും യോഗം പ്രവര്‍ത്തകരും കല്ല്യോട്ട് ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, youth-congress, Top-Headlines, Trending, Periya, SNDP Leaders visited the houses of Kripesh and Sharath
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment