കെ എസ് ടി പി റോഡിലെ ബസ് - സ്‌കൂട്ടര്‍ അപകടം; പരിക്കേറ്റ യുവതിയും മരണത്തിന് കീഴടങ്ങി, മരണം രണ്ടായി
ബേക്കല്‍: (www.kasargodvartha.com 19.02.2019) കെ എസ് ടി പി റോഡില്‍ സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും മരണത്തിന് കീഴടങ്ങി. പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് കുഞ്ഞി- സുമയ്യ ദമ്പതികളുടെ മകള്‍ ഷഹസാന (23) ആണ് മരിച്ചത്. സുമയ്യയുടെ സഹോദരി താഹിറ (35) സംഭവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെ പള്ളിക്കര പൂച്ചക്കാട്ടാണ് അപകടമുണ്ടായത്. ഷഹസാനയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. താഹിറയുടെ ആറു വയസുള്ള മകന്‍ സിനാനും ഒപ്പമുണ്ടായിരുന്നു. കുട്ടി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ടവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും താഹിറ മരണപ്പെടുകയായിരുന്നു. ഷഹസാനയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷഹസാനയും മരണത്തിന് കീഴടങ്ങിയത്.
പൂച്ചക്കാട് റൗളത്തുല്‍ഉലൂം അറബിക് കോളജിലെ അധ്യാപികയാണ് ഷഹസാന. അവിവാഹിതയാണ്. തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യയാണ് താഹിറ. താഹിറയുടെ മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയോടെ തൊട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Pallikara, Bus-Scooter accident; Injured woman died
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment