പുല്‍വാമ ആക്രമണം: ബഹിഷ്‌ക്കരണം കീഴടങ്ങലിനേക്കാള്‍ ദയനീയം; കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ വരെ പാക്കിസ്ഥാനെതിരെ കളിച്ചവരാണ് നമ്മള്‍, ക്രിക്കറ്റ് ലോകകപ്പ് ബഹിഷ്‌കരണത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: (www.kvartha.com 22.02.2019) പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പിലെ മത്സരങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യത്തിനെതിരെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ രംഗത്ത്. ബഹിഷ്‌ക്കരണം കീഴടങ്ങലിനേക്കാള്‍ ദയനീയമാണെന്നും കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ വരെ പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിച്ചവരാണ് നമ്മളെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ കുറിപ്പ്.

National, News, Shashi Taroor, Pakistan, India, Attack, Cricket, Not playing Pakistan at the World Cup would be worse than surrender, says Shashi Tharoor

'ഇതൊരു ഓര്‍മക്കുറിപ്പാണ്. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരേ കളിച്ചിട്ടുണ്ട്. ജയിച്ചിട്ടുമുണ്ട്. ഈ വര്‍ഷം മത്സരം അടിയറവ് വെക്കുക എന്നാല്‍ രണ്ട് പോയിന്റ് നഷ്ടപ്പെടുക മാത്രമല്ല. അത് കീഴടങ്ങലിനേക്കാള്‍ ദയനീയമായിരിക്കും. അത് പൊരുതാതെ തോല്‍ക്കുന്നതിന് തുല്ല്യമാണ്', തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

വലിയ ചര്‍ച്ചയ്ക്കാണ് തരൂരിന്റെ ട്വീറ്റ് വഴിവെച്ചിരിക്കുന്നത്. ചിലര്‍ തരൂരിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ ലോകകപ്പില്‍ കളിച്ചുകൊണ്ട് തന്നെ മറുപടി കൊടുക്കണമെന്നാണ് പലരുടെയും ആവശ്യം. 1999ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് ആശംസ നേരുന്ന ചിത്രവും ട്വീറ്റിന് താഴെ ഒരാള്‍ പോസ്റ്റ് ചെയ്തു.

1999 ജൂണ്‍ എട്ടിന് മാഞ്ചസ്റ്റര്‍ ഗ്രൗണ്ടില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ലോകകപ്പ് മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് അടക്കമാണ് ശശി തരൂരിന്റെ ട്വീറ്റ്. ഈ മത്സരത്തില്‍ ഇന്ത്യ 47 റണ്‍സിനാണ് വിജയിച്ചത്. ഔദ്യോഗിക വിവരം അനുസരിച്ച് 1999 മെയ് മൂന്നിന് തുടക്കമായ കാര്‍ഗില്‍ യുദ്ധം ജൂലൈ 26നാണ് അവസാനിച്ചത്. മത്സരം ബഹിഷ്‌കരിച്ചില്ലെങ്കില്‍ ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ തന്നെയാണ് ഇത്തവണയും ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ലോകകപ്പില്‍ ഇന്നേവരെ ഒരു കളിയില്‍ പോലും പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിജയം നേടിയിട്ടില്ല എന്നതും ചരിത്രമാണ്.

അതേസമയം പാക്കിസ്ഥാനെതിരെ ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും കേന്ദ്രത്തിന്റെ നിലപാടറിഞ്ഞ ശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നുമാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Shashi Taroor, Pakistan, India, Attack, Cricket, Not playing Pakistan at the World Cup would be worse than surrender, says Shashi Tharoor 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?