പൈലറ്റുമാര്‍ക്കുള്ള എയര്‍ബസ് പരിശീലന കേന്ദ്രം ഡെല്‍ഹിയില്‍
കൊച്ചി : (www.kvartha.com 23.02.2019) വാണിജ്യ പൈലറ്റുമാര്‍ക്കും മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ എയര്‍ബസ് ഡെല്‍ഹിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന കേന്ദ്രം ആരംഭിച്ചു. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ഉണ്ടാകുന്ന ക്രമാതീതമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്.
സമഗ്രമായ പരിശീലന പരിപാടിയാണ് എയര്‍ബസിന്റേത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്ലാസ് റൂം പഠനം കൂടാതെ, എയര്‍ക്രാഫ്റ്റ് പ്രൊസീഡ്വര്‍, സ്റ്റാന്‍ഡേര്‍ഡ് പൈലറ്റ് ട്രാന്‍സിഷന്‍ തുടങ്ങിയവയിലും പരിശീലനം നല്‍കുന്നു. ഏറ്റവും ആധുനികമായ പരിശീലന സാങ്കേതികവിദ്യകള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുക എന്നതും സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിയ്ക്ക് ഉയര്‍ന്ന നൈപുണ്യശേഷിയുള്ള ഒരു തൊഴില്‍ ശക്തി ഉണ്ടാക്കിക്കൊടുക്കുക എന്നതുമാണ് പുതിയ ഉദ്യമത്തിന്റെ ലക്ഷ്യം. എയര്‍ബസ് ഇന്ത്യ 2007 ല്‍ ബംഗളുരു പരിശീലന കേന്ദ്രം ആരംഭിച്ചതിനു ശേഷം ഇതുവരെ 4,500 മെയിന്റനന്‍സ് എഞ്ചിനീയര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ട്.
അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകത്താകമാനം അഞ്ചു ലക്ഷം പുതിയ പൈലറ്റുമാരുടെ ആവശ്യം ഉണ്ടാകുമെന്നും ഈ ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പരിശീലന കേന്ദ്രം ആരംഭിക്കുന്നതെന്നും എയര്‍ബസ് കൊമേഴ്ഷ്യല്‍ എയര്‍ക്രാഫ്റ്റ് പരിശീലന വിഭാഗം തലവന്‍ മൈക്കിള്‍ ചെമൗനി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Airbus opens pilot training centre in Gurugram, Kochi, News, Business, Technology, Pilots, New Delhi, Bangalore, Study, Kerala.

Powered by Info News For You

Comments
Post a Comment