പ്രഖ്യാപനം നടത്തി പോയാല്‍ അത് ആരു നടപ്പാക്കും? കോണ്‍ഗ്രസിന്റെ ചോദ്യം മോഡിയോട്

ന്യൂഡല്‍ഹി: (www.kvartha.com 01.02.2019) പ്രഖ്യാപനം നടത്തി പോയാല്‍ അത് ആരു നടപ്പാക്കും? മോഡിയോട് കോണ്‍ഗ്രസിന്റെ ചോദ്യം. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ തള്ളിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയാണ് ബജറ്റെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

മാത്രമല്ല, ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബിജെപി, തെരഞ്ഞെടുപ്പിനു മുന്‍പ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. മേയ് മാസത്തില്‍ കാലാവധി തീരുന്ന മോഡി സര്‍ക്കാര്‍ ആദായനികുതിയിളവ് പ്രഖ്യാപിച്ചത് വെറും 'തമാശ' മാത്രമാണെന്നും ഖാര്‍ഗെ പരിഹസിച്ചു.

Budget is Election Manifesto, BJP Trying to Bribe Voters Ahead of Polls: Mallikarjun Kharge, New Delhi, News, Politics, Criticism, Prime Minister, Narendra Modi, Congress, Lok Sabha, Election, National

ബജറ്റ് പ്രസംഗത്തിനു പിന്നാലെ സഭയ്ക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് ഖാര്‍ഗെയുടെ ഈ പരാമര്‍ശം. ബജറ്റ് പ്രസംഗം നിറയെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ്. ഈ മേയ് മാസം വരെ മാത്രമേ മോഡി സര്‍ക്കാരിന് കാലാവധിയുള്ളൂ എന്നതിനാല്‍, ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ്, തെരഞ്ഞെടുപ്പ് പ്രമാണിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക മാത്രമാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചെയ്യുന്നതാണ്. ബിജെപി വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുകയാണ് എന്ന് നേരിട്ട് ഞാന്‍ ആക്ഷേപം ഉന്നയിക്കുന്നു' എന്നും ഖാര്‍ഗെ പറഞ്ഞു.

എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണകാലയളവില്‍ ബിജെപി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ അവര്‍ പാലിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്തൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു. 'എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായി? അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ കാര്യമോ?' എന്നും ഖാര്‍ഗെ ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ഇനി നടക്കില്ലെന്നും ഖാര്‍ഗെ മുന്നറിയിപ്പു നല്‍കി.

'അവര്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും മുഴച്ചുനില്‍ക്കുന്നത് രാഷ്ട്രീയമാണ്. ഈ ബജറ്റില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള യാതൊരു നിര്‍ദേശവുമില്ല. ദളിതര്‍ക്കും ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റില്‍ അവര്‍ ഉറക്കെ വായിച്ച പ്രകടനപത്രിക മാത്രമാണ് ബജറ്റ്. ലക്ഷ്യം തെരഞ്ഞെടുപ്പില്‍ വോട്ടു നേടുക മാത്രം' ആണെന്നും ഖാര്‍ഗെ വ്യക്തമാക്കി.

'എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് വോട്ടു നേടാമെന്നാണ് ബിജെപിയുടെ വിചാരം. കഴിഞ്ഞ തവണ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി തങ്ങളെ വഞ്ചിക്കുകയും വിഡ്ഢികളാക്കുകയും ചെയ്ത അനുഭവം കര്‍ഷകരുടെയും യുവാക്കളുടെയും എല്ലാ ജനങ്ങളുടെയും മുന്നിലുണ്ട്. ഈ ബജറ്റിലും ബിജെപി അതു തന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന ബോധ്യവും ജനങ്ങള്‍ക്കുണ്ട്' എന്നും ഖാര്‍ഗെ പറഞ്ഞു.

അതേസമയം രണ്ടു ഹെക്ടറിനു താഴെ സ്ഥലമുള്ള കര്‍ഷകര്‍ക്ക് 6,000 രൂപ പ്രതിവര്‍ഷം നല്‍കുമെന്ന പ്രഖ്യാപനത്തെയും ഖാര്‍ഗെ ചോദ്യം ചെയ്തു. ഈ പ്രഖ്യാപനം അനുസരിച്ച് മാസം 500 രൂപമാത്രമാണ് കര്‍ഷകര്‍ക്കു ലഭിക്കുക. മൂന്നു മാസം കൂടുമ്പോള്‍ തവണ വ്യവസ്ഥയില്‍ 2000 രൂപ മാത്രമാണ് വിതരണം ചെയ്യുകയെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനു മുന്‍പ് കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യുന്ന പരിപാടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ആദായനികുതിയുടെ പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയത് ബിജെപിയുടെ 'തമാശ' മാത്രമാണെന്നും ഖാര്‍ഗെ പറഞ്ഞു. ഈ മേയ് മാസത്തില്‍ മോഡി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഈ വാഗ്ദാനം ആരു നടപ്പാക്കും. അത് പുതിയ സര്‍ക്കാരിന്റെ ചുമതലയാകും. മൊത്തത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനമാണ് ഇത്' എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Budget is Election Manifesto, BJP Trying to Bribe Voters Ahead of Polls: Mallikarjun Kharge, New Delhi, News, Politics, Criticism, Prime Minister, Narendra Modi, Congress, Lok Sabha, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?