ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കി സുനില്‍ ഗവാസ്‌ക്കര്‍

ന്യൂഡെല്‍ഹി: (www.kvartha.com 16.02.2019) ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീം ഏതെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍. ഇംഗ്ലണ്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ആതിഥേയര്‍ എന്ന നിലയില്‍ മാത്രമല്ല ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നത്. മറിച്ച് ഏകദിനത്തോടുള്ള അവരുടെ സമീപനം മാറിയതും മികച്ച കളിക്കാര്‍ എന്നതും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നു. 2015 ല്‍ ലീഗ് റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായതിന് ശേഷം ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനത്തില്‍ ഏറെ വ്യത്യാസം വരുത്തിയെന്നും ഗാവസ്‌കര്‍ പറയുന്നു.

India not favourites to win World Cup: Sunil Gavaskar, New Delhi, News, National, Sports, World Cup, Sunil Gavasker


Keywords: India not favourites to win World Cup: Sunil Gavaskar, New Delhi, News, National, Sports, World Cup, Sunil Gavasker.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?